കെയ്ക്ക് മുറിച്ചും നന്ദിപറഞ്ഞും ഷാനിമോളുടെ വിജയാഹ്ലാദം

കെയ്ക്ക് മുറിച്ചും നന്ദിപറഞ്ഞും ഷാനിമോളുടെ വിജയാഹ്ലാദം

M
MathrubhumiSource Link
അരൂർ : തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തുടങ്ങിയതായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ തേരോട്ടം. അത് ആദ്യ ആറ് റൗണ്ടുകളിൽ തുടർന്നപ്പോഴേ നേതാക്കളും പ്രവർത്തകരും വിജയം ഉറപ്പിച്ചു. ഒപ്പം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം യു.ഡി.എഫിന് വൻ ഭൂരിപക്ഷം നൽകും എന്ന സൂചന കൂടി നൽകിയതോടെ ആവേശം ഇരട്ടിച്ചു. ആദ്യം എണ്ണിയ അരൂർ പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ മേധാവിത്വം തുടർന്നതോടെ യു.ഡി.എഫ്. ക്യാമ്പുകൾ ഉണർന്നു. To advertise here, ബ്ലോക്ക് കോൺഗ്രസ് ഓഫീസുകളിലും മണ്ഡലം കമ്മിറ്റി ഓഫീസുകളിലും കൂട്ടമായി ഫലം വീക്ഷിച്ച പ്രവർത്തകരുടെ ആഹ്ലാദം പതിയെ ചുവരുകൾക്ക് പുറത്തെത്തി. ത്രിവർണ പതാക ഏന്തിയും മധുരം പങ്കിട്ടും മുദ്രാവാക്യം ഉയർത്തിയും പാട്ടുകൾക്ക് ചുവടുവെച്ചും പ്രവർത്തകർ ഓരോനിമിഷവും ആവേശത്തിമർപ്പിലാക്കി. അവസാനം വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥിക്കായുള്ള കാത്തിരിപ്പിലായി. വൈകീട്ട് നാലരയോടെ കുത്തിയതോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഷാനിമോൾ എത്തിയതോടെ ആഹ്ലാദം അതിരുകടന്നു. നേതാക്കളും ഷാനിമോളും കെയ്ക്ക് മുറിച്ച് പരസ്പരം മധുരം പങ്കുവെച്ചു. തങ്ങളുടെ കൂട്ടായ പ്രവർത്തനവും വിലയിരുത്തലുകളും വലിയൊരു വിജയത്തിലേക്ക് വഴിതുറന്നതിൽ യു.ഡി.എഫ്. നേതാക്കളെല്ലാം പരസ്പരം അഭിനന്ദിച്ചു. തുടർന്ന് തുറന്ന ജീപ്പിൽ വോട്ടർമാരെ കാണുന്നതിനായി ഷാനിമോൾ പുറപ്പെട്ടു. തീരദേശത്ത് നിന്നാരംഭിച്ച പര്യടനം രാത്രി വൈകി മണ്ഡലത്തിലെ പത്തുപഞ്ചായത്തുകളിലൂടെയും കടന്നുപോയി. സന്ധ്യയോടെ ആരംഭിച്ച ചാറ്റൽമഴ പ്രവർത്തകരുടെ ആവേശം കുറച്ചില്ല. Published: 05 May 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!