കെൻ കരുണാസ് ചിത്രം ‘യൂത്ത്’ വ്യാഴാഴ്ച തിയേറ്ററുകളിൽ; വിതരണം ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

കെൻ കരുണാസ് ചിത്രം ‘യൂത്ത്’ വ്യാഴാഴ്ച തിയേറ്ററുകളിൽ; വിതരണം ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

M
MathrubhumiSource Link
തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'യൂത്ത്' എന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19-ന്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ്. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമിച്ചിരിക്കുന്നത് പാർവത എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. മലയാളതാരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. To advertise here, തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'ലവ് സൊല്ലിട്ടാലേ' എന്ന ഗാനം സൂപ്പർഹിറ്റായി മാറിയിരുന്നു. ജി.വി. പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. നേരത്തെ ചിത്രത്തിലെ 'മുട്ട കലക്കി' എന്ന ഗാനം പുറത്തു വരികയും തെന്നിന്ത്യയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുകയും ചെയ്ത കെൻ കരുണാസ്, ഗാനം ആലപിച്ചിട്ടുമുണ്ട്. സ്‌കൂൾ ജീവിതത്തിലെ പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങൾ. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ പക്കാ ഫെസ്റ്റിവൽ എന്റർടെയ്‌നറാണ് 'യൂത്ത്' എന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ കാണിച്ചു തരുന്നത്. 15 വയസുള്ള ടീനേജ് നായകൻ, തന്റെ സ്‌കൂൾ ജീവിതം അവസാനിക്കുന്നതിനു മുൻപ് തന്നെ ജീവിതത്തിലെ യഥാർഥ പ്രണയംകണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഛായാഗ്രഹണം: വിക്കി, എഡിറ്റർ: നാഷ്, സംഗീതം: ജി.വി. പ്രകാശ്കുമാർ, ആക്ഷൻ: കലൈ കിങ്സൺ, കലാസംവിധായകൻ: രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ: കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്: ചെല്ലദുരൈ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരോകിയ വിക്ടോ പ്രിൻസ് എം, തേജേഷ് സുരേഷ്, അഡ്മിനിസ്‌ട്രേഷൻ എക്‌സിക്യൂട്ടീവ്: സുരേഷ് കുമാർ, വരികൾ: വിഘ്‌നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സ്: അരവിന്ദ് മേനോൻ, ഡിഐ: സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആർഒ: ശബരി. Content Highlights: Directorial debut of actor Ken Karunas. Kerala distribution handled by Dulquer Salmaan's Wayfarer Films. Features Malayalam actor Suraj Venjaramoodu in a pivotal role. Teen romantic comedy drama set in a school environment. Music composed by G.V. Prakash Kumar Published: 17 Mar 2026, 06:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെൻ കരുണാസ് ചിത്രം ‘യൂത്ത്’ വ്യാഴാഴ്ച തിയേറ്ററുകളിൽ; വിതരണം… | Boolokam