കെൽപാം തകർച്ചയിലേക്ക് ;ഉത്‌പാദനം നിലച്ചിട്ട് അഞ്ചുമാസം

കെൽപാം തകർച്ചയിലേക്ക് ;ഉത്‌പാദനം നിലച്ചിട്ട് അഞ്ചുമാസം

M
MathrubhumiSource Link
തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ട് രണ്ടുമാസം To advertise here, എം.ഡി.യെ നിയമിക്കാതെ സർക്കാർ പാറശ്ശാല : പനയുത്‌പന്നങ്ങളുടെ വിപണനവും തൊഴിലാളിക്ഷേമവും ലക്ഷ്യമിട്ട് കൊറ്റാമത്ത് പ്രവർത്തനം ആരംഭിച്ച കെൽപാമിൽ ഉത്‌പാദനം നിലച്ചിട്ട് അഞ്ചുമാസത്തിലധികമാകുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ രണ്ടുമാസങ്ങളായി ശമ്പളം ലഭിക്കാതെവന്നതോടെ തൊഴിലാളികൾ ദുരിതത്തിലായി. സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന മാനേജിങ് ഡയറക്ടറെ രണ്ട് മാസങ്ങൾക്കുമുന്നെ മാറ്റിയെങ്കിലും പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കാൻ സർക്കാർ ഇതേവരെ തയ്യാറായിട്ടില്ല. 1985-ൽ പനയുത്‌പന്നങ്ങളുടെ വിപണനവും വികസനവും ഒപ്പം പനകയറ്റുതൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ച കെൽപാം കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 2023-24 സാമ്പത്തിക വർഷത്തിൽ അൻപത്തിമൂന്നുലക്ഷത്തോളം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് ഈ സാമ്പത്തിക വർഷത്തിൽ തൊഴിലാളികൾക്ക് ശമ്പളംപോലും നൽകാതെ അടച്ചുപൂട്ടലിന്റെ വക്കോളമെത്തിനിൽക്കുന്നത്. ഏഴ് വ്യത്യസ്ത രുചികളിലുള്ള സോഫ്റ്റ് ഡ്രിങ്കുകളും, കരിപ്പട്ടി അടക്കമുള്ള പനയുത്‌പന്നങ്ങളും ജില്ലയുടെ വിവിധയിടങ്ങളിൽ സ്റ്റാളുകളിൽക്കൂടിയാണ് വിറ്റഴിച്ചിരുന്നത്. കെൽപാമിന്റെ ഭരണത്തിലുണ്ടായ പാളിച്ചയാണ് ഈ പൊതുമേഖലാസ്ഥാപനത്തിന്റെ പതനത്തിലേക്കു നയിച്ചത്. അഴിമതിയാരോപണത്തെയും പ്രത്യാരോപണത്തെയും തുടർന്ന് മാനേജിങ് ഡയറക്ടറെയും ചെയർമാനെയും കഴിഞ്ഞ മേയ് മാസത്തിൽ മാറ്റിയിരുന്നു. എന്നാൽ മാസങ്ങൾക്കുശേഷം ചെയർമാൻ തിരികെയെത്തി. പകരം നിയമിതനായ മാനേജിങ് ഡയറക്ടർ ഒരു മാസത്തോളം മാത്രമാണുണ്ടായിരുന്നത്. പകരം പുതിയ എം.ഡി.യെ നിയമിക്കാൻ സർക്കാർ ഇതേവരെയും തയ്യാറായിട്ടില്ല. തിരിച്ചടിയായത് ഏജൻസികളുടെ പിൻവാങ്ങൽ കോളയടക്കമുള്ള ഉത്‌പന്നങ്ങൾ വിപണിയിൽ ഏജൻസി മുഖാന്തരമായിരുന്നു വിപണിയിലെത്തിച്ചിരുന്നത്. മാസങ്ങൾക്കുമുന്നെ 6.50 രൂപയ്ക്ക്‌ ഏജൻസികൾക്കു നൽകിയിരുന്ന കോളയുടെ വില ഏജൻസികളുമായി ചർച്ച ചെയ്യാതെ അധികൃതർ എട്ടുരൂപയാക്കി വർധിപ്പിച്ചു. പരമാവധി വില വർധിപ്പിക്കാതെയാണ് ഏജൻസികൾക്കു നൽകുന്ന നിരക്ക് ഏകപക്ഷീയമായി കൂട്ടിയത്. ഇത് ഏജൻസികൾക്കു നഷ്ടമായതോടെ ഇവർ കെൽപാം ഉത്‌പന്നങ്ങൾ എടുക്കുന്നതു നിർത്തുകയും പകരം സമാനമായ മറ്റ് ഉത്‌പന്നങ്ങൾ സ്വകാര്യ കമ്പനികളിൽനിന്നെടുത്തു വിപണിയിലെത്തിച്ചുതുടങ്ങി. ഏകപക്ഷീയമായ വിലവർധയിൽ പ്രതിഷേധിച്ച് ഏജൻസികൾ പിൻവലിഞ്ഞതോടെ ഉത്‌പന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധിക്കാതെവന്നതാണ് ഉത്‌പാദനം നിലയ്ക്കുന്നതിലേക്കു നയിച്ച പ്രധാന ഘടകം. ഇതിനുപുറമേ വികലാംഗ കോർപ്പറേഷനുമായി ചേർന്ന് ആരംഭിച്ച സ്റ്റാളുകളിലേക്ക് കരുപ്പട്ടിയും അനുബന്ധ ഉത്‌പന്നങ്ങളും വിതരണം ചെയ്യാനാകാതെവന്നതോടെ വരുമാനം പൂർണമായും നിലച്ചു. ഉത്‌പന്നങ്ങൾ ലഭിക്കാതെവന്നതോടെ ഈ സ്റ്റാളുകളും അടച്ചുപൂട്ടിയനിലയിലാണ്. തൊഴിലാളികൾ പട്ടിണിയിൽ ഉത്‌പാദനം പൂർണമായും നിലച്ചതോടെ ഇവിടെ ജോലിചെയ്തിരുന്ന ഇരുപതോളം തൊഴിലാളികളുടെ കുടുംബം പൂർണമായും പട്ടിണിയിലായി. കഴിഞ്ഞ രണ്ടുമാസക്കാലമായി ശമ്പളം പൂർണമായും തടസ്സപ്പെട്ടനിലയിലാണ്. ഇവിടെനിന്നുള്ള വരുമാനംകൊണ്ടായിരുന്നു ഈ കുടുംബങ്ങൾ മുന്നോട്ടുപോയിരുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കണമെന്നും ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ തൊഴിലാളികൾ വ്യവസായവകുപ്പ് മന്ത്രിയെയടക്കം നേരിട്ടുകണ്ടിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലായെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. സ്ഥാപനത്തിനുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളെത്തുടർന്ന് തൊഴിലാളികൾ കൂട്ടമായി ഭരണപക്ഷ അനുകൂല സംഘടനയിൽനിന്നു മാറി പ്രതിപക്ഷ സംഘടനയിലേക്കു മാറിയതിലുള്ള പ്രതികാരമാണ് സ്ഥാപനത്തെ തകർക്കുന്നതരത്തിലുള്ള അധികൃതരുടെ നടപടിക്കു പിന്നിലെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. പുതിയ എം.ഡി.യെ നിയമിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികളുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടായത്. എം.ഡി.യെ നിയമിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്ന് കെൽപാം ചെയർമാൻ സുരേഷ് കുമാർ പറഞ്ഞു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെൽപാം തകർച്ചയിലേക്ക് ;ഉത്‌പാദനം നിലച്ചിട്ട് അഞ്ചുമാസം — Ma… | Boolokam