കെ.എം.സി.സി. തിരഞ്ഞെടുപ്പ് കൺവെൻഷൻ

കെ.എം.സി.സി. തിരഞ്ഞെടുപ്പ് കൺവെൻഷൻ

M
MathrubhumiSource Link
ദുബായ് : യു.എ.ഇ. കെ.എം.സി.സി. ദുബായ് കണ്ണൂർ ജില്ലാ കോഡിനേഷൻ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. To advertise here, അഴീക്കോട്ടുനിന്ന് മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥിയും മുസ്‌ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റുമായ അഡ്വ. അബ്ദുൽ കരീം ചേലേരിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കൺവെൻഷൻ. അഴിക്കോട് കൂടാതെ മറ്റു മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികളുടെ വിജയത്തിനായും വിവിധപരിപാടികൾ സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ഇടതുസർക്കാർ പ്രവാസികളോട് കാണിച്ച അവഗണനകൾക്കെതിരേ വോട്ടവകാശം വിനിയോഗിക്കണമെന്ന് യോഗം പ്രവാസികളോട് അഭ്യർഥിച്ചു. ദുബായ് കെ.എം.സി.സി. വൈസ് പ്രസിഡന്റ് ഒ. മൊയ്ദു ഉദ്ഘാടനംചെയ്തു. ഹാഷിം നൂഞ്ഞേരി അധ്യക്ഷതവഹിച്ചു. കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ റയീസ് തലശ്ശേരി, ഖജാൻജി ബഷീർ ഉളിയിൽ, ഫസൽ തലശ്ശേരി, റഹ്ദാദ് മൂഴിക്കര, ബഷീർ ഇരിക്കൂർ, മുഹമ്മദ് മാട്ടുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു. Published: 30 Mar 2026, 01:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.എം.സി.സി. തിരഞ്ഞെടുപ്പ് കൺവെൻഷൻ — Mathrubhumi | Boolokam | Boolokam