കെ.എസ്.എസ്.പി.എ. കുടുംബ സംഗമം

കെ.എസ്.എസ്.പി.എ. കുടുംബ സംഗമം

M
MathrubhumiSource Link
പിലിക്കോട് : സർവരാലും വെറുക്കപ്പെട്ട് പുറത്തേക്ക് വഴിതേടുന്ന പിണറായി സർക്കാരിനെ ദയാവധത്തിനുവിട്ടുനൽകണമെന്ന് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) സംസ്ഥാന സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ ആവശ്യപ്പെട്ടു. To advertise here, യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ് വാരിയരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പിലിക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ടി.വി.സുരേഷ് അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ, എം.പി.മനോഹരൻ, കെ.എം.വിജയൻ, ഇ.മോഹനൻ, രവീന്ദ്രൻ കൊക്കോട്ട്, ബാലചന്ദ്രൻ ഗുരുക്കൾ, ഡോ. പി.വി.പുഷ്പജ, ടി.വി.കൃഷ്ണൻ, കെ.വി.രാജൻ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ : തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ്‌വാരിയരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കെ.എസ്.എസ്.പി.എ. ചെറുവത്തൂർ മണ്ഡലം കുടുംബസംഗമം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കെ.പി.സി.സി. അംഗം കരിമ്പിൽ കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ദാമോദരൻ നമ്പ്യാർ, സംസ്ഥാന വനിതാ ഫോറം പ്രസിഡന്റ് സരോജിനി, ഡി.എം.കെ.സുകുമാരൻ, പൊറായിക് മുഹമ്മദ് ഹാജി, രവീന്ദ്രൻ കൊക്കോട്ട്, കെ.കുമാരൻ, പി.സുധ, ദാമോദരൻ മുട്ടത്ത് എന്നിവർ സംസാരിച്ചു. ചീമേനി : കെ.എസ്.എസ്.പി.എ. ചീമേനി യൂണിറ്റ് കുടുംബസംഗമം കെ.പി.സി.സി. അംഗം കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ. രാഘവൻ അധ്യക്ഷനായി. പലേരി പദ്മനാഭൻ, പി. കുഞ്ഞമ്പു, ടി.വി. കുഞ്ഞികൃഷ്ണൻ, വി. ബാലകൃഷ്ണൻ, പലേരി നാരായണൻ, പി.എ. ഇബ്രാഹിം, കൂത്തൂർ ശോഭന, സി.എം. രുക്‌മിണി എന്നിവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.എസ്.എസ്.പി.എ. കുടുംബ സംഗമം — Mathrubhumi | Boolokam | Boolokam