തൃക്കരിപ്പൂർ : എൽ.ഡി.എഫ്. സർക്കാരിന്റെ ദുർഭരണത്തിന് അറുതിവരുത്തി യു.ഡി.എഫിന്റെ നേതൃത്വത്തിൽ ജനകീയഭരണത്തിനുള്ള കാഹളം കേരളമൊട്ടുക്കും മുഴങ്ങിക്കഴിഞ്ഞുവെന്നും ഒരു ജനകീയഭരണമാറ്റത്തിന് കേരളം കാതോർക്കുകയാണെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) സംസ്ഥാന സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. To advertise here, തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ്‌വാരിയരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കെ.വി.രാജീവൻ അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.എം.ശ്രീധരൻ, കെ.എസ്.എസ്.പി.എ. ജില്ലാ ട്രഷറർ ചന്ദ്രൻ നാലാപ്പാടം, നിയോജകമണ്ഡലം പ്രസിഡൻറ് രവീന്ദ്രൻ കൊക്കോട്ട്, എം.ടി.അബ്ദുൾ റഹ്മാൻ, പി.പി.ജയപ്രകാശ്, കെ.ഭവാനി എന്നിവർ സംസാരിച്ചു. Published: 05 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
