കെ.എസ്.എസ്.പി.യു. ജില്ലാസമ്മേളനം തുടങ്ങി

കെ.എസ്.എസ്.പി.യു. ജില്ലാസമ്മേളനം തുടങ്ങി

M
MathrubhumiSource Link
മട്ടന്നൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ജില്ലാസമ്മേളനം കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. ശിവദാസൻ അധ്യക്ഷനായി. To advertise here, നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, സംസ്ഥാന കമ്മിറ്റിയംഗം പി.വി. പദ്‌മനാഭൻ, ജോസ് ജോർജ് പ്ലാന്തോട്ടം, പി.പി. സന്തോഷ്‌കുമാർ, ടി. കൃഷ്ണൻ, എം.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എം. ബാലചന്ദ്രൻ, പ്രൊഫ. വി. രവീന്ദ്രൻ, നാരായണൻ കാവുമ്പായി, സി.കെ. രാഘവൻ, പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. വനിതാസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്‌ന ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.ടി. കത്രിക്കുട്ടി, പി. ജാനകി, കെ.വി. യശോദ, പി.പി. വത്സല, കുൽസം ബീവി എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. ശിവദാസൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.പി. കിരൺ, സംസ്ഥാന സെക്രട്ടറി കെ. കരുണാകരൻ, കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തലശ്ശേരി റോഡിൽനിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജില്ലാ കൗൺസിൽ യോഗം ബുധനാഴ്ച രാവിലെ 10-ന് സംസ്ഥാന ട്രഷറർ കെ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്യും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.എസ്.എസ്.പി.യു. ജില്ലാസമ്മേളനം തുടങ്ങി — Mathrubhumi | Bo… | Boolokam