ധർമശാല : മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയൻ അക്വാ ഹാവൻ നീന്തൽ പരിശീലനകേന്ദ്രത്തിൽ അവധിക്കാല നീന്തൽപരിശീലനം തുടങ്ങി. കെ.എ.പി. നാലാം ബറ്റാലിയൻ കമാൻഡന്റ് രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമാൻഡന്റ് എം. ഹരി അധ്യക്ഷത വഹിച്ചു. To advertise here, അസിസ്റ്റന്റ് കമാണ്ടന്റ് കെ.പി. ഗണേശൻ, ഇൻസ്‌പെക്ടർമാരായ മനോജ്, ജനാർദനൻ, കെ. വിശ്വംഭരൻ, അനുരാഗ്, ഷമീർ ബാബു എന്നിവർ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥരായ മുൻ സൈനികൻ മനോജ് കുമാർ, വിപിൻ ബക്കളം, ഫായിസ്, ദേശീയ നീന്തൽ താരം വിവേക് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അവധിക്കാല നീന്തൽ പരിശീലനത്തിന്റെ അടുത്ത ബാച്ച് മെയ് ഒന്നിന് തുടങ്ങും. Published: 05 Apr 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കെ.എ.പി. ക്യാമ്പിൽ നീന്തൽ പരിശീലനം തുടങ്ങി
M
MathrubhumiSource Link
about 1 month ago