കെ.ജി. ചാവടിയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

കെ.ജി. ചാവടിയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

M
MathrubhumiSource Link
മരിച്ചവരിൽ രണ്ടുപേർ ഫോട്ടോഗ്രാഫർമാർ To advertise here, നാലുപേർക്ക് പരിക്ക് കോയമ്പത്തൂർ : ദേശീയപാതയിൽ വാളയാറിനുസമീപം കെ.ജി. ചാവടിയിൽ കാറുകൾ കൂട്ടിയിടിച്ച് പാലക്കാട്‌ സ്വദേശികളായ രണ്ട് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ചിറ്റൂർ ചേരുംകാട് ചന്ദനപ്പുറം ചന്ദ്രന്റെ മകൻ അജിത് (25), പാലക്കാട്‌ പിരായിരി പ്രതീക്ഷ നഗറിൽ ഗണേഷിന്റെ മകൻ ജി. വിനീഷ് (34) എന്നിവരും കോയമ്പത്തൂർ സ്വദേശിയുമാണ് മരിച്ചത്. മലയാളികൾ സഞ്ചരിച്ച കാറിലുണ്ടായിരുന്ന കാടാങ്കോട് സ്വദേശി സുനിൽ (30), പിരായിരി സ്വദേശി അഭി (25) എന്നിവർക്കും എതിരേവന്ന കാറിലെ രണ്ടുപേർക്കും പരിക്കുണ്ട്. ഞായറാഴ്ച വൈകീട്ടാണ് അപകടം. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിനുസമീപമുള്ള ഓർട്ടിക്ക സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർമാരായിരുന്നു അജിത്തും വിനീഷും. ഊട്ടിയിൽ ഒരു പ്രോഗ്രാം ഷൂട്ട് കഴിഞ്ഞ് വിനീഷിന്റെ കാറിൽ പാലക്കാട്ടേക്ക് മടങ്ങുമ്പോൾ എതിരേ കോയമ്പത്തൂരിലേക്കുവന്ന തമിഴ്നാട് സ്വദേശികളുടെ കാർ ഇടിക്കുകയായിരുന്നു. മുന്നിലെ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചശേഷമാണ് പാലക്കാട്‌ സ്വദേശികളുടെ കാറിലിടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ശക്തിയിൽ രണ്ട് കാറുകളും തലകീഴായി മറിഞ്ഞു. മരിച്ച കോയമ്പത്തൂർ സ്വദേശി എതിരേവന്ന കാറിലാണുണ്ടായിരുന്നത്. നാട്ടുകാരാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് വെസ്റ്റ് യൂണിറ്റ് അംഗങ്ങളാണ് അജിത്തും വിനീഷും. കല്യാണിയാണ് അജിത്തിന്റെ അമ്മ. സഹോദരങ്ങൾ: അരുൺ, അഭിലാഷ്. ഗണേശനാണ് വിനീഷിന്റെ അച്ഛൻ. ഭാര്യ: പ്രീത. മകൾ: ആദ്യ.പരിക്കേറ്റ രണ്ടുപേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. Published: 31 Mar 2026, 03:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.ജി. ചാവടിയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു — M… | Boolokam