കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ അറസ്റ്റിൽ, പിടിയിലായത് വിദേശത്ത് നിന്ന് എത്തിയപ്പോൾ

കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ അറസ്റ്റിൽ, പിടിയിലായത് വിദേശത്ത് നിന്ന് എത്തിയപ്പോൾ

M
MathrubhumiSource Link
ആലുവ: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ. ആലുവ റൂറൽ സൈബർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. To advertise here, സമൂഹ മാധ്യമങ്ങളിൽ കൂടി തനിക്കെതിരേ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചുവെന്ന കെ.ജെ. ഷൈനിന്റെ പരാതിയിൽ ആലുവ സൈബർ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ യാസർ എടപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തത്. യാസർ എടപ്പാളിനെതിരേ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ വിദേശത്തായിരുന്നു. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിവരുംവഴിയാണ് ഇയാളെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മതിലകം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ കെ.എം. ഷാജഹാനെയും കോൺഗ്രസ് നേതാവ് ടി.കെ. ഗോപാലകൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് യാസർ എടപ്പാളിനേയും അറസ്റ്റ് ചെയ്തത്. Content Highlights: YouTuber Yasar Edappal arrested for defamatory posts against CPM leader KJ Shine., The arrest followed a lookout notice issued while the accused was abroad., The accused was apprehended at the airport upon his return to Kerala., This case is linked to previous arrests of KM Shajahan and TK Gopalakrishnan., Accused currently in custody of Mathilakam police for a separate legal matter. Published: 24 Mar 2026, 07:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ അറസ്റ്റിൽ, പിടിയില… | Boolokam