കെ.ടി. ജലീലും അബ്ദുറഹ്‌മാനും വീണ്ടും; പൊന്നാനിയിൽ സക്കീർ, വേങ്ങരയിൽ സബാഹ്, നിലമ്പൂരിൽ ഷറഫലി

കെ.ടി. ജലീലും അബ്ദുറഹ്‌മാനും വീണ്ടും; പൊന്നാനിയിൽ സക്കീർ, വേങ്ങരയിൽ സബാഹ്, നിലമ്പൂരിൽ ഷറഫലി

M
MathrubhumiSource Link
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രഖ്യാപനംവന്ന് നിമിഷങ്ങൾക്കം ജില്ലയിലെ 11 മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് സ്ഥാനാർഥികളായി. 16 നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. മത്സരിക്കുന്ന മൂന്നിടത്തും സി.പി.ഐ. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ സി.പി.എം. എട്ടിടങ്ങളിലാണ് പ്രഖ്യാപനം നടത്തിയത്. To advertise here, മങ്കട, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, വേങ്ങര, താനൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിലാണ് സി.പി.എം. സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ നാലുപേർ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് ആറിടങ്ങളിൽ സി.പി.എം. സ്വതന്ത്രരെ പരീക്ഷിക്കുമ്പോൾ നാലുപേരും ജില്ലയിലാണെന്നതാണ് ശ്രദ്ധേയം. വണ്ടൂർ- കെ.കെ. ദാമോദരൻ മങ്കട വേങ്ങാട് കരുവള്ളിക്കുന്ന് സ്വദേശിയാണ്. സി.പി.എം. മൂർക്കനാട് ലോക്കൽ കമ്മിറ്റി അംഗമാണ്. തിരൂർ ഗവ. കോളേജ് അധ്യാപകനായി തുടക്കം. പെരിന്തൽമണ്ണ ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗം മേധാവി, തിരുവനന്തപുരം ഗവ. ആർട്സ് കോളേജ്, മലപ്പുറം ഗവ. കോളേജ് എന്നിവടങ്ങളിൽ പ്രിൻസിപ്പലായിരുന്നു. എ.കെ.ജി.സി.ടി. ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സെന്റർ ഫോർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ (സി.ആർ.ഇ.എസ്.ടി.) എക്‌സിക്യുട്ടീവ് ചെയർമാനും പെരിന്തൽമണ്ണ അർബൻ ബാങ്ക് വൈസ് ചെയർമാനുമാണ്. മങ്കട - എം.പി. അലവി സി.പി.എം. ജില്ലാ കമ്മിറ്റിയംഗമാണ്. കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. അഖിലേന്ത്യാ അഗ്രികൾച്ചറൽ വർക്കേഴ്‌സ് യൂണിയൻ ദേശീയ കൗൺസിൽ അംഗമാണ്. പെരിന്തൽമണ്ണ കാർഷിക വികസന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റാണ്. രണ്ട് തവണ കൂട്ടിലങ്ങാടി പഞ്ചായത്ത് അംഗമായിരുന്നു. 1979-ൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. ഡി.വൈ.എഫ്.ഐ. മങ്കട ബ്ലോക്ക് കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റാണ്. സി.പി.എം. കൂട്ടിലങ്ങാടി ലോക്കൽ സെക്രട്ടറി, മങ്കട ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. പൊന്നാനി - അഡ്വ. എം.കെ. സക്കീർ പൊന്നാനി പെരുമ്പടപ്പ് സ്വദേശിയാണ് അഡ്വ. എം.കെ. സക്കീർ. അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ചു. കേരള ഹൈക്കോടതി അഭിഭാഷകനായി. 2023 ഓഗസ്റ്റിൽ വഖഫ് ബോർഡ് ചെയർമാൻ. 2016 മുതൽ 2022 വരെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനായിരുന്നു. 2011 മുതൽ 2016 വരെ പി.എസ്.സി. അംഗമായിരുന്നു. 2006 മുതൽ 2010 വരെ തൃശ്ശൂരിൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചു. വേങ്ങര-മുഹമ്മദ് സബാഹ് കുണ്ടുപുഴക്കൽ ഊരകം കുറ്റാളൂർ സ്വദേശിയാണ്. ജീവകാരുണ്യ, സാമൂഹിക പ്രവർത്തകനാണ്. സബാഹ് സ്‌ക്വയർ സ്‌പോർട്സ് ആൻഡ് ഇവന്റ്‌സ് ചെയർമാനാണ്. സിമന്റ് ഡീലേഴ്സ് അസോസിയേഷൻ, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജില്ലാ, സംസ്ഥാന തലത്തിൽ തിളങ്ങിയ വോളിബോൾ താരമായിരുന്നു, ജില്ലയിലെ അറിയപ്പെടുന്ന കായികസംഘാടകനാണ്. താനൂർ - വി. അബ്ദുറഹ്‌മാൻ സിറ്റിങ് എം.എൽ.എ.യും കായിക, വഖഫ്, ഹജ്ജ് തീർഥാടന, തപാൽ, റെയിൽവേ വകുപ്പ് മന്ത്രിയുമാണ്. കെ.എസ്.യു.വിലൂടെ രാഷ്ട്രീയരംഗത്ത്. തിരൂർ നഗരസഭാ കൗൺസിലറും വൈസ് ചെയർമാനുമായി. 2014-ൽ കെ.പി.സി.സി. എക്‌സിക്യുട്ടീവ് അംഗമായിരിക്കേ കോൺഗ്രസ് വിട്ട് എൽ.ഡി.എഫ്. സ്വതന്ത്രനായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ മത്സരിച്ചു. 2016-ലും 2021-ലും താനൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച് നിയമസഭയിലെത്തി. പെരിന്തൽമണ്ണ വി.പി. മുഹമ്മദ് ഹനീഫ സി.പി.എം. പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റിയംഗം. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശിയാണ്. 2000-05, 2005-10, 2015-20 വർഷങ്ങളിലായി മൂന്നു തവണ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2020-25 കാലത്ത് പഞ്ചായത്ത് അംഗമായിരുന്നു. അറിയപ്പെടുന്ന സഹകാരിയും പെരിന്തൽമണ്ണ അർബൻ ബാങ്ക് ചെയർമാനുമാണ്. കർഷകസംഘം ഏരിയാ ഭാരവാഹിയാണ്. ഏറനാട് - അഡ്വ. ഷെഫീർ കിഴിശ്ശേരി ഏറനാട് മണ്ഡലത്തിലെ കിഴിശ്ശേരി സ്വദേശിയാണ്. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമാണ്. സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗവും ഏറനാട് മണ്ഡലം സെക്രട്ടറിയുമാണ്. മഞ്ചേരി ബാറിലെ അഭിഭാഷകനും സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ കോഡിനേറ്ററുമാണ്. വിദ്യാർഥി, യുവജന പോരാട്ടങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. തവനൂർ -ഡോ. കെ.ടി. ജലീൽ സിറ്റിങ്ങ് എം.എൽ.എ. 2016-ൽ ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. പഠനകാലത്ത് എം.എസ്.എഫ്. പ്രവർത്തകൻ. യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മുസ്ലിംലീഗിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് ലീഗ് വിട്ട ജലീൽ 2006-ൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി കുറ്റിപ്പുറത്ത് മത്സരിച്ചു. അന്ന് ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചു. 2011-ൽ തവനൂരിൽ എൽ.ഡി.എഫ്. സ്വതന്ത്രനായി ജയിച്ചു. 2016-ലും 2021-ലും വിജയം ആവർത്തിച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ അധ്യാപകനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. തിരൂരങ്ങാടി - അജിത് കൊളാടി സി.പി.ഐ. സംസ്ഥാന സംസ്ഥാന കൗൺസിൽ അംഗം. ഒന്നാം നിയമസഭയിലെ എറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്ന കൊളാടി ഗോവിന്ദൻകുട്ടിയുടെ മകനാണ്. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗമാണ്. അറിയപ്പെടുന്ന പ്രഭാഷകനും അധ്യാപകനുമാണ്. ചരിത്രം, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ ബിരുദാനന്തബിരുദം. എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ്, സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങളും വഹിച്ചു. മഞ്ചേരി -വി.എം. മുസ്തഫ മഞ്ചേരി പട്ടർകുളം വിളക്കുമടത്തിൽ സ്വദേശിയാണ്. കച്ചേരിപ്പടിയിലെ എം.ബി.സി. ട്രാവൽസ് ആൻഡ് ടൂറിസം, കൺസൾട്ടിങ് ഗ്രൂപ്പ് എം.ഡി.യായ ഇദ്ദേഹം 1987-ൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. ദുബായ് കെ.എം.സി.സി. മഞ്ചേരി മണ്ഡലം മുൻ സെക്രട്ടറി, യു.എ.ഇ. ഇമ ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2016-ൽ മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. നിലമ്പൂർ - യു. ഷറഫലി അരീക്കോട് തെരട്ടമ്മൽ സ്വദേശിയാണ്. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു. ദീർഘകാലം ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ നിറസാന്നിധ്യം. കേരള പോലീസിലൂടെ ഇന്ത്യൻ ടീമിലെത്തി. 1993-ൽ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലും 1987-ലെ സാഫ് ഗെയിംസിൽ സ്വർണംനേടിയ ഇന്ത്യൻ ടീമിലും അംഗം. 1993 സാഫ് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ നായകനായി. 1993-ൽ മികച്ച കായിക താരത്തിനുള്ള ജി.വി. രാജ പുരസ്‌കാരവും 1994-ൽ സംസ്ഥാനത്തെ മികച്ച സീനിയർ ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. എം.എസ്.പി. കമൻഡാന്റ് ആയിരുന്നു. റാപ്പിഡ് റസ്‌പോൺസ് റസ്‌ക്യൂ ഫോഴ്‌സ് (ആർ.ആർ.ആർ.എഫ്.) കമൻഡാന്റായി വിരമിച്ചു. Content Highlights: LDF announces candidates for 11 Malappuram constituencies immediately after election declaration., CPM fields 8 candidates, including 4 independents, highlighting a strategic candidate selection., CPI announces candidates for 3 constituencies., List features a mix of veteran politicians, social workers, and sports personalities like U. Sharafali., Profiles include key figures like Dr. K.T. Jaleel and V. Abdurahman. Published: 16 Mar 2026, 02:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.ടി. ജലീലും അബ്ദുറഹ്‌മാനും വീണ്ടും; പൊന്നാനിയിൽ സക്കീർ, വ… | Boolokam