കെ.ഡി.എഫ് ഇഫ്താർ സംഗമം, ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഹൃദയങ്ങൾ കീഴടക്കിയ സ്‌നേഹവിരുന്ന്

കെ.ഡി.എഫ് ഇഫ്താർ സംഗമം, ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഹൃദയങ്ങൾ കീഴടക്കിയ സ്‌നേഹവിരുന്ന്

M
MathrubhumiSource Link
kdf-jeddah-iftar-meet-community-gathering Last Updated: 17 March 2026, 10:47 PM IST ജിദ്ദ: കോഴിക്കോട് ഡിസ്ട്രിക്റ്റ് ഫോറം (കെ.ഡി.എഫ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം ജിദ്ദയിലെ ലയാലി അൽ നൂറ് വിവാഹ മണ്ഡപത്തിൽ വെച്ച് പ്രൗഢമായി നടന്നു. ജിദ്ദയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ പ്രമുഖരും വിവിധ ജില്ലാ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. To advertise here, സൗദി അറേബ്യയുടെ വിശിഷ്ട പദവിയായ 'സ്‌പെഷ്യൽ ടാലന്റ് റെസിഡൻസി' (സി-സ്യൂട്ട് എക്‌സിക്യൂട്ടീവ് കാറ്റഗറി) ഇഖാമ കരസ്ഥമാക്കിയ കെ.ഡി.എഫ് വൈസ് പ്രസിഡന്റ് റിയാസ് കള്ളിയത്തിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടം പ്രവാസി സമൂഹത്തിന് അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കെ.ഡി.എഫ് ജനറൽ സെക്രട്ടറി അംജദ് എ.കെ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഹിഫ്‌സുറഹ്‌മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാസ്റ്റർ അഹ്‌മദ് ഹിഫ്‌സുറഹ്‌മാന്റെ ഖിറാഅത്തോടു കൂടി ആരംഭിച്ച സംഗമത്തിന് ട്രഷറർ ആഷിക് റഹീം മുഖ്യ അവതാരകനായി. ഡോ. ജംഷി, ജിദ്ദ ചേമ്പർ ഓഫ് കോമേഴ്സ് അംഗം ശാക്കിർ ഹുസ്സൈൻ തൃശൂർ, റഷീദ് മാലികി, ഹസ്സൻ ചെറൂപ്പ എന്നിവർ ആശംസകൾ നേർന്നു. ജിദ്ദ മീഡിയ ഫോറം പ്രതിനിധികളും, വിവിധ മലയാളി സംഘടനകളുടെ നേതാക്കളും ഇഫ്താറിൽ സംബന്ധിച്ചു. മൂസക്കോയ, യുസുഫ് ഹാജി, അഷ്റഫ് അൽഹർബി, മൻസൂർ ഫറോക്ക്, സാലി കാവോട്ട്, അബ്ദുറഹ്‌മാൻ മാവൂർ, ഷമർജാൻ, അബ്ദുൽ വഹാബ്, മജീദ്, ഹർഷാദ്, ഷംസുദീൻ, അബ്ബാസ്, ആഷിക്ക്, നാസർ കോഴിത്തൊടി, നിസാർ മടവൂർ, നൗഫാർ, സൈനുദ്ദീൻ, ബഷീർ കൂളിമാട്, അഫ്‌സൽ, ഗഫൂർ എന്നിവർ അതിഥികളെ സ്വീകരിക്കുന്നതിനും മറ്റ് ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി. വനിതാ വിംഗ് മെമ്പർമാരായ ജ്യോതി ബാബുകുമാർ, റെമി ഹരീഷ്, ഫായിസ ഗഫൂർ, മുംതാസ് അബ്ദുറഹ്‌മാൻ, ശ്രീത അനിൽകുമാർ, റോസ്ന ഹിഫ്‌സു, പ്രിയ റിയാസ്, ഫർഷ ഷമർജാൻ എന്നിവർ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഇഫ്താർ വിഭവങ്ങളുടെ വിതരണത്തിനും മേൽനോട്ടം വഹിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സംഗമം ഏറെ ഹൃദ്യമായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഫാൻ റഹ്‌മാൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.ഡി.എഫ് ഇഫ്താർ സംഗമം, ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഹൃദയ… | Boolokam