കെ.പി.എസ്.ടി.എ. യാത്രയയപ്പ് സമ്മേളനം

കെ.പി.എസ്.ടി.എ. യാത്രയയപ്പ് സമ്മേളനം

അങ്കമാലി : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ അങ്കമാലി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കായി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. To advertise here, തുറവൂർ സെയ്ന്റ് അഗസ്റ്റിൻ യു.പി. സ്കൂളിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി.വി. ജോൺസൺ അധ്യക്ഷനായി. സിനിമാതാരവും അധ്യാപകനുമായ ബിബിൻ ജോർജ് മുഖ്യാതിഥിയായി. അങ്കമാലി സബ്ജില്ലയിലെ സംഘടനാംഗങ്ങളായ 28 അധ്യാപകരെ പുരസ്കാരം നൽകി ആദരിച്ചു. അങ്കമാലി ഉപജില്ലാ ഖജാൻജി റീനാ വർഗീസ്, ഭാരവാഹികളായ ഷിബി ശങ്കർ, ജോബി ജോസഫ്, ഷീജാ മത്തായി, സിസ്റ്റർ എം.എം. ജെയ്‌മോൾ എന്നിവർ പ്രസംഗിച്ചു. Published: 12 Apr 2026, 02:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.പി.എസ്.ടി.എ. യാത്രയയപ്പ് സമ്മേളനം — Mathrubhumi | Boolok… | Boolokam