പനജി : ഇന്ത്യൻ റെയിൽവേയിലും കൊങ്കൺ റെയിൽവേയിലുമായി 35 വർഷത്തെ സേവനം പൂർത്തിയാക്കിയശേഷം വിരമിച്ച മലയാളിയും കൊങ്കൺ റെയിൽവയിലെ ആദ്യ ചീഫ് ലോക്കോ പൈലറ്റ് ഇൻസ്പെക്ടറുമായ കെ.പി.ജോൺസണ് റണ്ണിങ് സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ മഡ്ഗാവ് റെയിൽവേ കമ്യൂണിറ്റിഹാളിൽ യാത്രയയപ്പ് നൽകി. To advertise here, സർവീസിന്റെ അവസാനദിവസം വന്ദേഭാരത് എക്സ്‌പ്രസിൽ മഡ്ഗാവ് റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങിയ അദ്ദേഹത്തെ ലോക്കോപൈലറ്റുകൾ, അസിസ്റ്റന്റ് ലോക്കോപൈലറ്റുകൾ, ക്രൂ മാനേജർമാർ, ട്രെയിൻ മനേജർമാർ, ചീഫ് ലോക്കോ ഇൻസ്പെക്ടർമാർ തുടങ്ങിയ കൊങ്കൺ റെയിൽവേയിലെ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. മഡ്ഗാവ് കേരള കലാകേന്ദ്രത്തിന്റെ സെക്രട്ടറി, പ്രവാസി മലയാളി സാഹിത്യകൂട്ടായ്മ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മലയാളം മിഷൻ ഗോവ ചാപ്റ്ററിൽ അധ്യാപികയായ ബ്രില്ലിയാണ് ഭാര്യ. രണ്ട് പെൺമക്കൾ തിരുവനന്തപുരം ടെക്‌നോ പാർക്കിൽ ജോലിചെയ്യുന്നു. എസ്.പി.സി. യൂണിറ്റ് ഉദ്ഘാടനംതളങ്കര : ഗവ. മുസ്‌ലിം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം എസ്.പി.സി. ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ ടി.തമ്പാൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.സമീർ അധ്യക്ഷനായി. സർവീസിൽനിന്ന് വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ ഇബ്രാഹിം ഖലീലിനുള്ള യാത്രയയപ്പും നൽകി. പ്രഥമാധ്യാപിക പി.ഡി.ബിന്ദു, സത്താർ ആതവനാട്, നൗഫൽ തായൽ, ആമിന മമ്മാസ്, സി.സൈഫൽ, ബൻസീറ, ഹർഷീന, ആഫില ബഷീർ, ശ്രീജിന, ശ്യാം തുടങ്ങിയവർ സംസാരിച്ചു. Published: 05 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
