കണ്ണൂർ: കെ.പി.സി.സി. പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി.ജോസഫ് ബി.ജെ.പി.യിൽ ചേർന്നു. പുതിയതെരുവിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. ഗോവ മുൻ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി താനെവാദ് പാർട്ടി അംഗത്വം നൽകി. To advertise here, നരേന്ദ്രമോദിയുടെ വികസനരാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് കോൺഗ്രസിനോട് വിടപറഞ്ഞ് ബി.ജെ.പി.യിൽ അംഗത്വമെടുത്തതെന്ന് ഷാജി പറഞ്ഞു. കോൺഗ്രസിന്റെ വികസനവിരുദ്ധതയും വർഗീയ പ്രീണനവും അസഹനീയമാണ്. സണ്ണി ജോസഫുമായി അഭിപ്രായഭിന്നതയില്ല. ആശയപരമായ നിലപാട് മാറ്റം വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി. ആന്ധ്രപ്രദേശ് സംസ്ഥാന വക്താവ് രാമകൃഷ്ണ, ബി.ഡി.ജെ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ പൈലി വാത്യാട്ട്, ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. കെ.എസ്.യു.വിലൂടെയാണ് ഷാജി പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റായിട്ടുണ്ട്. Content Highlights: Shaji V. Joseph officially joined BJP in Kannur., Cited Narendra Modi's development politics as the primary reason for switching., Former KSU and Youth Congress leader transitions to BJP., Clarified that the move is ideological and not due to personal rift with his brother. Published: 20 Mar 2026, 04:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബി.ജെ.പി.യിൽ
M
MathrubhumiSource Link
about 2 months ago