ആലപ്പുഴ: കോൺഗ്രസിലെ മുഖ്യമന്ത്രി കസേരയേച്ചൊല്ലിയുള്ള ചർച്ചകളിൽ അഭിപ്രായം പറഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.സി. വേണുഗോപാൽ വളരെ മിടുക്കനാണെന്നും തിരഞ്ഞെടുപ്പിൽ പിന്നണിയിൽനിന്ന് കാര്യങ്ങൾ നിയന്ത്രിച്ചത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. To advertise here, സ്ഥാനാർത്ഥി നിർണ്ണയം, തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യൽ, പാർട്ടിയിലെ പ്രശ്‌നപരിഹാരം എന്നിവയിലെല്ലാം കെ.സി വേണുഗോപാലിന് വലിയ പങ്കുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എ.ഐ.സി.സി സെക്രട്ടറി മുതൽ കോൺഗ്രസിന്റെ ഉന്നത പദവികളിൽ ഇരുന്ന പാരമ്പര്യവും ഉത്തരേന്ത്യയിലുള്ള സ്വാധീനവും അദ്ദേഹത്തിനുണ്ട്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യവും അദ്ദേഹത്തിന്റെ നേതൃഗുണമാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. വി.ഡി. സതീശൻ ടിവിയിൽ വന്ന് കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ കളി നിയന്ത്രിച്ചതും പ്രശ്‌നങ്ങൾ പരിഹരിച്ചതും വേണുഗോപാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷത്തിന് പിണറായി വിജയൻ എന്ന ഏക നേതൃത്വമുള്ളപ്പോൾ കോൺഗ്രസിൽ അത്തരം ഒരു നേതൃത്വമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിനുള്ളിൽ വടംവലി നടക്കുന്നത് ശരിയല്ല. ഇത് കോൺഗ്രസിന്റെ പാരമ്പര്യമാണ്, തിരഞ്ഞെടുപ്പ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അധികാരത്തിനുവേണ്ടി ഇവർ തമ്മിൽ അടിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. Content Highlights: Vellapally Natesan identifies KC Venugopal as the primary strategist for Congress in 2026., Critique of Congress internal power struggles regarding the Chief Minister position Published: 19 Apr 2026, 02:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കെ.സി. വേണുഗോപാൽ മിടുക്കൻ, പിന്നണിയിൽ പ്രവർത്തിച്ചു; സതീശൻ ടിവിയിൽ മാത്രം- വെള്ളാപ്പള്ളി
M
MathrubhumiSource Link
21 days ago