കേക്ക് മുറിച്ച് വധു,ആടിത്തിമിർത്ത് ബന്ധുക്കൾ; വിവാഹത്തിനായി ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്ത് കുടുംബം

കേക്ക് മുറിച്ച് വധു,ആടിത്തിമിർത്ത് ബന്ധുക്കൾ; വിവാഹത്തിനായി ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്ത് കുടുംബം

M
MathrubhumiSource Link
വി വാഹം എത്രത്തോളം ആഡംബരമായി നടത്താമെന്ന് ആലോചിക്കുന്നവരാണ് മിക്കവരും. സമ്പാദ്യം മുഴുവൻ വിവാഹത്തിനായി ചെലവഴിക്കുന്നവരും കുറവല്ല. വിവാഹത്തിനെത്തുന്ന ബന്ധുക്കൾക്കായി ഒരു ട്രെയ്ൻ കോച്ച് മുഴുവനായി ബുക്ക് ചെയ്ത ഇന്ത്യൻ കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാട്ടും നൃത്തവും കേക്ക് മുറിക്കലുമായി വിവാഹാഘോഷങ്ങൾ ട്രെയ്‌നിൽ നിന്ന് തന്നെ തുടങ്ങുകയും ചെയ്തു. To advertise here, കോച്ചിന് മുന്നിൽ പൂമാലകൾ ചാർത്തുകയും അതിഥികളെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. വധു കേക്ക് മുറിക്കുന്നതും സമ്മാനങ്ങൾ വാങ്ങുന്നതും വീഡിയോയിൽ കാണാം. പാട്ടുകൾക്കൊപ്പം കുട്ടികളും മുതിർന്നവരും ഒരുപോയെ ചുവടുവെയ്ക്കുകയും ചെയ്തു. ഇതിനിടയിൽ റെയിൽവേ ഉദ്യോഗസ്ഥൻ ടിക്കറ്റ് പരിശോധിക്കാനുമെത്തി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്നു തന്നെ വൈറലായി. ഒട്ടേറെപ്പേർ ഇതിന് താഴെ കമന്റും ചെയ്തു. 'കുടുംബാഗങ്ങൾക്കൊപ്പം ഇത്തരമൊരു യാത്ര മനോഹരമായിരിക്കും' എന്നാണ് ഒരാൾ കുറിച്ചത്. Content Highlights: Viral video shows a family celebrating a wedding inside a booked railway coach., The celebration utilized the official IRCTC Full Tariff Rate (FTR) system Published: 05 Apr 2026, 09:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!