കേട്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താലോ എന്ന് തോന്നി; വരുന്നു ജയചന്ദ്രന്റെ അവസാന ഭക്തിഗാന ആൽബം

കേട്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താലോ എന്ന് തോന്നി; വരുന്നു ജയചന്ദ്രന്റെ അവസാന ഭക്തിഗാന ആൽബം

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 30 March 2026, 01:02 PM IST മോനേ എന്നാണ് വിളിച്ചിരുന്നത്. അത്രയും സ്നേഹം തന്നോടുണ്ടായിരുന്നതായും പ്രദീപ് പറഞ്ഞു. 1. പി. ജയചന്ദ്രൻ. 2. സം​ഗീത സംവിധായകൻ രാജേഷ് മോഹൻ, ജയചന്ദ്രൻ എന്നിവർക്കൊപ്പം പ്രദീപ് പാലിയത്ത് | ഫോട്ടോ: പി. ജയേഷ് \ മാതൃഭൂമി, അറേഞ്ച്ഡ് മ ലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിച്ച അവസാന ഗുരുവായൂരപ്പ ഭക്തിഗാന ആൽബമായ 'എൻ ഉണ്ണിക്കണ്ണൻ' റിലീസിന് തയ്യാറെടുക്കുന്നു. ജയചന്ദ്രന്റെ ബന്ധുവും നിർമാതാവുമായ പ്രദീപ് പാലിയത്ത് ആണ് ആൽബത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചതും നിർമിച്ചതും. രാജേഷ് മോഹൻ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ആൽബത്തിനുവേണ്ടി പി. ജയചന്ദ്രൻ ആലപിച്ചത്. To advertise here, ഈ ആൽബത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ് കഴിഞ്ഞ് കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് പി. ജയചന്ദ്രൻ ആശുപത്രിയിലായത്. ഗാനങ്ങൾ അദ്ദേഹത്തെവെച്ച് ചിത്രീകരിക്കാൻ പദ്ധതിയുണ്ടായിരുന്നെന്ന് പ്രദീപ് പാലിയത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹത്തിന് വയ്യാതായത്. ആരോഗ്യം വീണ്ടെടുത്തശേഷം ഗാനചിത്രീകരണം നടത്താമെന്ന് കരുതിയെങ്കിലും അപ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായതെന്നും പ്രദീപ് വ്യക്തമാക്കി. "എന്റെ അമ്മയും ജയചന്ദ്രനും ചേച്ചിയുടേയും അനിയത്തിയുടേയും മക്കളാണ്. അങ്ങനെ നോക്കുമ്പോൾ എന്റെ അമ്മാവനാണ് അദ്ദേഹം. ഞാൻ തന്നെയാണ് അദ്ദേഹത്തിനൊപ്പം എല്ലായിടത്തും പോയ്ക്കൊണ്ടിരുന്നത്. എല്ലാ ദിവസവും ഞങ്ങൾ തൃശ്ശൂർ ടൗണിൽ കറങ്ങും. വടക്കുന്നാഥ ക്ഷേത്ര പരിസരത്ത് ചെന്നിരിക്കും. റെക്കോർഡിങ്ങിനും ഞാൻ തന്നെയാണ് കൊണ്ടുപോയിരുന്നത്. പിന്നെപ്പിന്നെ ഇരുത്തം കാറിൽത്തന്നെയായി. ചിലപ്പോൾ നാലുവരി പാടും. ഏതെങ്കിലും പാട്ടിനെക്കുറിച്ചും ഒപ്പം പ്രവർത്തിച്ച സംഗീത സംവിധായകർ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ചും പറയും." പ്രദീപ് പറഞ്ഞു. പലപ്പോഴായാണ് എൻ ഉണ്ണിക്കണ്ണനിലെ പാട്ടുകൾ എഴുതി, ഈണമിട്ട് റെക്കോർഡ് ചെയ്തതെന്ന് പ്രദീപ് വ്യക്തമാക്കി. പത്ത് മിനിറ്റൊക്കെ മതി അദ്ദേഹത്തിന് ഒരുപാട്ട് റെക്കോർഡ് ചെയ്യാൻ. പാട്ടിന്റെ ട്രാക്ക് കേട്ടുപഠിക്കാനൊന്നും അധികം സമയം വേണ്ട. അത് അദ്ദേഹത്തിന്റെ അനുഭവ പരിചയത്തിൽനിന്ന് ആർജിച്ചെടുത്തതാണ്. പാടുമ്പോൾ അദ്ദേഹം ആ പാട്ടിന് സ്വന്തം കയ്യിൽനിന്ന് നൽകുന്ന ഒരു ഭാവമുണ്ട്. അത് കേട്ട് കോരിത്തരിച്ചിരുന്നുപോയിട്ടുണ്ട്. കൺസോളിൽനിന്ന് കേൾക്കുമ്പോൾ പോയി കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താലോ എന്ന് തോന്നും. മോനേ എന്നാണ് വിളിച്ചിരുന്നത്. അത്രയും സ്നേഹം തന്നോടുണ്ടായിരുന്നതായും പ്രദീപ് പറഞ്ഞു. 2002 -ൽ പ്രദീപ് നിർമിച്ച് പുറത്തിറങ്ങിയ കൃഷ്ണപക്ഷക്കിളികൾ എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. Content Highlights: Legendary singer P Jayachandran's final devotional album 'En Unnikannan' is set to release. Read the emotional story behind his last recording session. Click now! Published: 30 Mar 2026, 01:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേട്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താലോ എന്ന് തോന്നി;… | Boolokam