മൂവീസ് ഡെസ്ക് Last Updated: 15 March 2026, 03:31 PM IST ആലിയയുടെ 33-ാം ജന്മദിനത്തിലാണ് പ്രഖ്യാപനം. ഈ പുതിയ വിഭാഗത്തിന് കീഴിൽ ഒന്നിലധികം പ്രോജക്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് ആലിയ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ആലിയ ബട്ട് കുട്ടികൾക്ക് വേണ്ടി കഥകൾ പറയുന്ന 'ഇറ്റേണൽ കിഡ്സ്' സംരംഭം പ്രഖ്യാപിച്ചു | Photo: www.instagram.com/aliaabhatt/ നടിയും നിർമാതാവുമായ ആലിയ ഭട്ടിന്റെ നിർമാണക്കമ്പനിയായ ഇറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് കുട്ടികൾക്കുവേണ്ടിയുള്ള പുതിയ സംരംഭം അവതരിപ്പിച്ചു. കുട്ടികൾക്കനുയോജ്യമായ ഭാവനാസമ്പന്നവും ഹൃദ്യവുമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഇറ്റേണൽ കിഡ്‌സ്' എന്ന പുതിയ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്. ആലിയയുടെ 33-ാം ജന്മദിനത്തിലാണ് പ്രഖ്യാപനം. ഈ പുതിയ വിഭാഗത്തിന് കീഴിൽ ഒന്നിലധികം പ്രോജക്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് ആലിയ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. To advertise here, "ഞങ്ങളുടെ നിർമാണക്കമ്പനിയായ ഇറ്റേണൽ സൺഷൈന് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു; ഇറ്റേണൽ കിഡ്‌സിനോട് ഹലോ പറയൂ. ഇതിനകംതന്നെ ഞങ്ങൾക്ക് ആവേശകരമായ മൂന്ന് പ്രോജക്റ്റുകൾ തയ്യാറായിട്ടുണ്ട്," ആലിയ പറഞ്ഞു. 'ദേർ ഈസ് സി ആൻഡ് ജി ആൻഡ് എം' (There’s C and G and M) എന്ന കഥയാണ് ഇതിൽ ആദ്യത്തെ പ്രോജക്റ്റ്. ആലിയയുടെ മുത്തച്ഛൻ സൃഷ്ടിച്ച കഥകളിൽനിന്നും കഥാപാത്രങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇത് ഒരുക്കുന്നത്. ഈ കഥകൾ തന്റെ കുട്ടിക്കാലത്തിന്റെ പ്രിയപ്പെട്ട ഭാഗമായിരുന്നുവെന്നും താനും സഹോദരിയും ഇവ കേട്ടാണ് വളർന്നതെന്നും നടി പങ്കുവെച്ചു. ആ കഥകൾ നിങ്ങളുടെ മുന്നിലെത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മുത്തച്ഛനെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആലിയ എഴുതി. ഇറ്റേണൽ കിഡ്സ് ബാനറിന് കീഴിൽ പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു പ്രോജക്റ്റാണ് 'ഊലംഗു' (OOLANGOO). തന്റെ അമ്മ കഥപറഞ്ഞുതരുമ്പോൾ അമ്മതന്നെ കണ്ടെത്തി പറഞ്ഞ വാക്കാണിതെന്നും ഒരു നിഗൂഢ ജീവിയെ ചുറ്റിപ്പറ്റിയാണ് ഈ കഥയെന്നും ആലിയ വെളിപ്പെടുത്തി. തന്റെ അമ്മതന്നെയാണ് ഈ കഥ എഴുതിയതെന്നും ആലിയ കൂട്ടിച്ചേർത്തു. അഡ്വഞ്ചേഴ്സ് ഓഫ് എഡ്-എ-മമ്മയാണ് മൂന്നാമത്തെ പ്രോജക്റ്റ്. ആലിയയുടെ കിഡ്സ് വെയർ ബ്രാൻഡായ എഡ്-എ-മമ്മയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട "ദി അഡ്വഞ്ചേഴ്സ് ഓഫ് എഡ്-എ-മമ്മ: എഡ് ഫൈൻഡ്സ് എ ഹോം" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണിത്. ഇത് ഒരു പരമ്പരയാക്കാനും ഭാവിയിൽ കൂടുതൽ പുസ്തകങ്ങൾ പുറത്തിറക്കാനും നിർമാണക്കമ്പനി പദ്ധതിയിടുന്നുണ്ട്. അതേസമയം, ആലിയ തന്റെ വരാനിരിക്കുന്ന ചിത്രമായ 'ആൽഫ'യുടെ റിലീസിനായി കാത്തിരിക്കുകയാണ്. വൈ.ആർ.എഫ്. സ്പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രമാണിത്. ശർവാരി, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശിവ് റാവൈൽ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. Content Highlights: On her 33rd birthday, actress-producer Alia Bhatt launched 'Eternal Kids,' a dedicated division under Eternal Sunshine Productions focused on imaginative children's content, featuring projects inspired by her grandfather and mother. Published: 15 Mar 2026, 03:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേട്ടുവളർന്ന കുട്ടിക്കഥകൾ പറയാൻ പുതിയ പ്രൊഡക്ഷൻ ഹൗസ്- 'ഇറ്റേണൽ കിഡ്സ്' പ്രഖ്യാപിച്ച് ആലിയ ഭട്ട്
M
MathrubhumiSource Link
about 2 months ago