കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ് നങ്ങളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ഫിറ കുവൈറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി , വിദേശകാര്യ വകുപ്പു മന്ത്രി ശ്രീ ഡോ : ജയശങ്കർ , വിദേശ കാര്യ സഹമന്ത്രി ശ്രീ കീർത്തി വർദ്ധൻ എന്നിവർക്കാണ്നിവേദനം നൽകിയത് . To advertise here, കുവൈറ്റ് പ്രവാസികളുടെ യാത്രാ ക്ലേശങ്ങൾ , സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഭീമ മായ നിരക്കുകൾ , ഇന്ത്യൻ വിമാന കമ്പനികൾ ഉൾപ്പെടെയുള്ളവരുടെ സർവ്വീസ് ലഭ്യത കുറവ് - ചികിത്സാ ആവശ്യങ്ങൾക്കും , മരണാനന്തര ചടങ്ങുകൾക്കും , മറ്റ് അപ്രതീക്ഷിത ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർക്കും , തുടർ പഠനത്തിനും , യോഗ്യത പരീക്ഷകൾക്കുമായി നാട്ടിൽ പോകുന്ന കുട്ടികൾക്കും . സന്ദർശക വിസയിലെ ത്തി നാട്ടിലേക്കു മടങ്ങി പോകുന്ന പ്രവാസി കുടുബാംഗങ്ങൾക്കും ഇത് മൂലമുണ്ടാകുന്ന പ്രതിസന്ധികൾ , സൗദി അറേബ്യ വഴിയുള്ള യാത്രക്കാ വശ്യമായ ട്രാൻസിറ്റ് വിസക്ക് നേരിടുന്ന താമസം , ജോലി നഷ് ടപ്പെട്ടും , നിലവി ലെ സാഹചര്യത്തിൽ ദീർഘ അവധിയെടുത്തും , നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവരുടെ ഉൾപ്പെടെയുള്ള വിഷയങ്ങൾ , അടിയന്തിര നടപടികൾക്കായി നിവേദനത്തിൽ സമർപ്പിച്ചിട്ടുണ്ട് . ഇന്ത്യയിലേക്ക് വരുന്ന വിദേശ പണത്തി ൻ്റെ വലിയ ഭാഗം അയച്ചു കൊണ്ടിരിക്കുന്ന ഗൾഫ് പ്രവാസികളുടെ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായി ഫിറ ( Federation of Indian Registered Associations) കുവൈറ്റ് കൺവീനറും , ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് , സെക്രട്ടറി ചാൾസ് പി ജോർജ് എന്നിവർപത്രക്കുറിപ്പിൽ അറിയിച്ചു

കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഫിറ കുവൈറ്റ് നിവേദനം നൽകി
M
MathrubhumiSource Link
23 days ago