പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഊർജ്ജ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ കാരണമായി. പൊതുമേഖല ഓയിൽ വിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും പ്രീമിയം പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു. ഇന്ത്യൻ ഓയിലിന്റെ എക്സ.പി 100 (XP100) പെട്രോൾ വില ലിറ്ററിന് 149 രൂപയിൽനിന്ന് 160 രൂപയായും, പ്രീമിയം ഡീസലായ എക്സ്ട്രാ ഗ്രീനിന് 92.99 രൂപയായുമാണ് വില കൂട്ടിയത്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപയും വർധിപ്പിച്ചു. പ്രെെവറ്റ് കമ്പനികളായ നയാരാ, ഷെൽ എന്നിവയും ഇന്ധന വില വർധിപ്പിച്ചിരുന്നു. To advertise here, ഈ സാഹചര്യത്തിൽ, പ്രതിസന്ധിയിലായ ജനങ്ങൾക്ക് സാഹയകമെന്നോണം കേന്ദ്രസർക്കാർ സൗജന്യമായി ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്യുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ആധാർകാർഡുള്ള ഏവർക്കും സ്കൂട്ടർ ലഭിക്കുമെന്നാണ് ഇതിൽ പറയുന്നത്. ഇതിനായി ‘വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകണമെന്നും. അപേക്ഷ നൽകി എട്ട് ദിവസത്തിനുള്ളിൽ ഇലക്ട്രിക് സ്കൂട്ടർ വീട്ടിലെത്തും’ എന്നാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണം രാജ്യത്തെ എല്ലാവർക്കും കേന്ദ്രം സൗജന്യമായി ഇലക്ട്രിക് സ്കൂട്ടർ നൽകുമെന്ന വാദം യുക്തിസഹമല്ല. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി നൽകാനായി പദ്ധിതകൾ ഉണ്ടെങ്കിൽ തീർച്ചയായും അത് സംബന്ധിച്ച ഉത്തരവുകൾ പുറത്തിറക്കും. വാർത്താ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്യും. എന്നാൽ പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ ഒരു പദ്ധതി കേന്ദ്രം നടപ്പാക്കുന്നതായി റിപ്പോർട്ടുകളൊന്നുമില്ല പ്രചരിക്കുന്ന വീഡിയോയിൽ ഒരു വെബ്സൈറ്റ് ലിങ്ക് നൽകിയിരിക്കുന്നതായി കാണാം. ഇത് സർക്കാർ വെബ്സൈറ്റ് അല്ല, സർക്കാറുമായി ബന്ധപ്പെട്ട സൈറ്റുകളുടെ ഡൊമെയ്ൻ gov.in എന്നായിരിക്കും (അതായത് ലിങ്കിൽ അവസാനഭാഗത്തായി gov.in എന്ന് കാണും). എന്നാൽ, ഇവിടെ നൽകിയിരിക്കുന്ന ഒന്നിലും gov.in എന്ന ഡൊമെയ്ൻ ഇല്ല. ഈ വെബ്സൈറ്റിൽ കയറിയാൽ ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകൾ ഇത്തരം വിവര ശേഖരണം നടത്തുന്നത് ഓൺലൈൻ തട്ടിപ്പിനാണ്. ആയതിനാൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക ചെയ്യുകയോ സന്ദേശങ്ങൾ മറ്റുള്ളവർക്ക് പങ്കിടുകയോ ചെയ്യരുത്. ഈ പ്രചാരണം വ്യാജമാണെന്ന് കേന്ദ്ര സർക്കാറിന്റെ പ്രസ് ഇൻഫോർമോഷൻ ബ്യൂറോ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വാസ്തവം കേന്ദ്രസർക്കാർ എല്ലാവർക്കും സൗജന്യമായി ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്യുന്നു എന്ന പ്രചരണം വ്യാജമാണ്. Content Highlights: No central government scheme exists for free electric scooters in 2026., Viral social media videos are using deceptive links to harvest personal data., Official government websites always end in .gov.in., PIB Fact Check has officially debunked the viral scooter subsidy claims., Users should avoid sharing suspicious links to prevent identity theft. Published: 01 Apr 2026, 05:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേന്ദ്ര സർക്കാർ ഏവർക്കും സൗജന്യ ഇലക്ട്രിക് സ്കൂട്ടർ നൽകുന്നുണ്ടോ? | Fact Check
M
MathrubhumiSource Link
about 1 month ago