കേന്ദ്ര സർക്കാർ പരാജയപ്പെട്ടു-ടി.ജെ. ആഞ്ചലോസ്

കേന്ദ്ര സർക്കാർ പരാജയപ്പെട്ടു-ടി.ജെ. ആഞ്ചലോസ്

M
MathrubhumiSource Link
ആലപ്പുഴ : പാചകവാതക ക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. വഴിയോരകച്ചവട തൊഴിലാളി യൂണിയൻ നടത്തിയ യുദ്ധവിരുദ്ധസദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ചേരിചേരാ നയം ഉപേക്ഷിച്ച് അമേരിക്കൻ പക്ഷം ചേർന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾഅനുഭവിക്കുകയാണ്. To advertise here, ഇന്ധനവില നിയന്ത്രണം എടുത്തുമാറ്റി വില നിയന്ത്രിക്കാനുള്ള അനുവാദം സ്വകാര്യമേഖലയ്ക്ക് നൽകിയതിന്റെ ദുരിതങ്ങളാണ് ഇന്നനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ സെക്രട്ടറി ബി. നസീർ അധ്യക്ഷനായി. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി ഡി.പി. മധു, എസ്. ഷെറീഫ്, കെ.എൽ. ബെന്നി, ജഗൽകുമാർ, മീനാകുമാരി, എം.കെ. ബാഷ, എസ്. ഹാരീസ് തുടങ്ങിയവർ പ്രസംഗിച്ചു. Published: 15 Mar 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേന്ദ്ര സർക്കാർ പരാജയപ്പെട്ടു-ടി.ജെ. ആഞ്ചലോസ് — Mathrubhumi… | Boolokam