കേന്ദ്രസർവീസിൽ മെഡിക്കൽ ഓഫീസർ തിരഞ്ഞെടുപ്പ്; പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി യു.പി.എസ്.സി.

കേന്ദ്രസർവീസിൽ മെഡിക്കൽ ഓഫീസർ തിരഞ്ഞെടുപ്പ്; പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി യു.പി.എസ്.സി.

M
MathrubhumiSource Link
കേ ന്ദ്ര ഗവൺമെന്റ് സർവീസിലേക്ക് മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള 2026-ലെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. To advertise here, 1358 ഒഴിവാണുള്ളത്. രാജ്യത്താകെ 48 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് രണ്ടിന് പരീക്ഷനടത്തും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രങ്ങളുണ്ടാകും. എഴുത്തുപരീക്ഷയ്ക്കുശേഷം അഭിമുഖംകൂടി നടത്തിയാകും തിരഞ്ഞെടുപ്പ്. ഒഴിവുകൾ സെൻട്രൽ ഹെൽത്ത് സർവീസസ് -864, റെയിൽവേസ് -450, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ -14, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി -30. ഓരോ കേന്ദ്രത്തിലും നിശ്ചിതയെണ്ണം ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചിട്ടുണ്ട്. ശമ്പളസ്‌കെയിൽ: 56,100-1,77,500 രൂപ. യോഗ്യത  എം.ബി.ബി.എസ്. ബിരുദം (എഴുത്തുപരീക്ഷയും പ്രായോഗികപരീക്ഷയും വിജയിച്ചിരിക്കണം). അവസാനവർഷ വിദ്യാർഥികൾക്കും നിശ്ചിതസമയപരിധിക്കകം സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന ഉപാധിയോടെ അപേക്ഷിക്കാം. അപേക്ഷ  upsconline.gov.in വഴി അപേക്ഷിക്കണം. അവസാനതീയതി- മാർച്ച് 31-ന് വൈകീട്ട് ആറുവരെ. വിവരങ്ങൾക്ക്: upsc.gov.in Content Highlights: 1358 vacancies across Central Health Services and Railways, Examination date scheduled for August 2, MBBS degree is the mandatory educational qualification. Published: 18 Mar 2026, 07:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേന്ദ്രസർവീസിൽ മെഡിക്കൽ ഓഫീസർ തിരഞ്ഞെടുപ്പ്; പരീക്ഷയുടെ വിജ… | Boolokam