ഏറ്റുമാനൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരായ പ്രതികരണം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിസവും ഇടതുഭരണവും അവസാനിപ്പിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തി ജില്ലയിലെ ഒൻപത് നിയോജകമണ്ഡലത്തിലും ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ശ്രമിക്കുമെന്നും സജി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. എം.എം. ഖാലിദ്, നോബി ജോസ്, സന്തോഷ് മൂക്കിലക്കാട്ട്, വിപിൻ രാജു ശൂരനാടൻ, അഫ്‌സൽ കാഞ്ഞിരപ്പള്ളി, സന്തോഷ് വള്ളോങ്കുഴി, ബിജു കണിയാമല, ബിജു തോട്ടത്തിൽ, വർഗീസ് സ്കറിയ, വി.ജി. രമേശ്, പി.എൻ. അബ്ദുൾകലാം, ബൈജു മാടപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു. To advertise here, Published: 30 Mar 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -സജി മഞ്ഞക്കടമ്പിൽ
M
MathrubhumiSource Link
about 1 month ago