ആണ്ടൂർ : കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത ഓട വേണ്ടവിധം മൂടാത്തത് അപകടമുണ്ടാക്കുന്നു. ആണ്ടൂർ- കുടക്കച്ചിറ റോഡിൽ ചിറ്റായിക്കുളം ഭാഗത്താണിത്. To advertise here, കേബിൾ ഇടുന്നതിനായി എടുത്ത ഓടയിലെ മണ്ണ് കൂനകൂടി കിടക്കുകയാണ്. ടോറസ് അടക്കമുള്ള വലിയ ഭാരവാഹനങ്ങൾ അമിത വേഗത്തിൽ എത്തുമ്പോൾ ഇരുചക്രവാഹനയാത്രികരടക്കം ഈ മൺകൂനയിലേക്ക് കയറിയാണ് അപകടം സംഭവിക്കുന്നത്. പ്രശ്നപരിഹാരത്തിന് നടപടി വേണമെന്ന് റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് വി.ജെ. ചാക്കോ ആവശ്യപ്പെട്ടു. Published: 15 Mar 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
