ഉച്ചവെയിലത്ത് നിൽപ്പ് സമരവുമായി വ്യാപാരികൾ To advertise here, കൂത്താട്ടുകുളം : പൊതുമരാമത്ത് അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മക്കെതിരേ കൂത്താട്ടുകുളത്ത് വ്യാപാരികളുടെയും പൊതുജനത്തിന്റെയും പ്രതിഷേധം. ജയന്തി റോഡിൽ കൂത്താട്ടുകുളം കേബിൾ കവലയിൽ കലുങ്ക് നിർമാണം തുടങ്ങിയിട്ട് 40 ദിവസങ്ങളായി. റോഡ് പൂർണമായി പൊളിച്ച് കലുങ്ക് നിർമിക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി.-അഗ്നിരക്ഷാസേനാ വാഹനങ്ങൾക്ക് ഇതുവഴി പോകുന്നതിൽ തടസ്സമുണ്ട്. നഗരസഭാ അധികൃതരുമായി ആലോചന നടത്താതെയാണ് ജയന്തി റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന റോഡിലാണ് കലുങ്കുപണി നടക്കുന്നത്. ടൗണിലൂടെ കൂടുതൽ ദൂരം സഞ്ചരിച്ചാണ് സ്റ്റാൻഡിലേക്കെത്തുന്നത്. ഇതുമൂലം ടൗണിൽ ഗതാഗതക്കുരുക്കുണ്ട്. ചില കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നില്ല. അഗ്നിരക്ഷാ സേനയുടെ ഓഫീസ് ഇതിനോട് ചേർന്നാണ്. ഇവിടെ നിന്നും വാഹനങ്ങൾക്ക് കൂടുതൽദൂരം യാത്രചെയ്യേണ്ടി വരുന്നു. പൊതുമാർക്കറ്റിലേക്കും കാർഷികലേല മാർക്കറ്റിലേക്കും വാഹനങ്ങളെത്തുന്നതിന് തടസ്സമാകുന്നുവെന്നും ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടതുമൂലം കച്ചവടമില്ലാതായി എന്നും വ്യാപാരികൾ പറഞ്ഞു. കലുങ്ക് നിർമാണം ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കേബിൾ കവലയിലെ വ്യാപാരികൾ കലുങ്ക് നിർമാണ സ്ഥലത്ത് നിൽപ്പ് സമരം നടത്തി. ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹി ഷാജി കണ്ണൻകോട്ടിൽ ഉദ്ഘാടനം ചെയ്തു. ടി.എൻ. മോഹൻകുമാർ, കെ.സി. വിഷൻ, റോണിഷ് പീറ്റർ, അജി ജോയി, ഷൈനി വിമൽജ്യോതി എന്നിവർ നേതൃത്വം നൽകി. Published: 17 Apr 2026, 03:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേബിൾ കവലയിലെ കലുങ്ക് നിർമാണം; 40 ദിവസമായിട്ടും തീർന്നില്ല
M
MathrubhumiSource Link
23 days ago