കേബിൾ കവലയിലെ റോഡ് തുറന്നു

കേബിൾ കവലയിലെ റോഡ് തുറന്നു

വ്യാപാരികളും ജനപ്രതിനിധികളും ഇടപെട്ടു To advertise here, വാഹനഗതാഗതം ആരംഭിച്ചു കൂത്താട്ടുകുളം : ടൗണിൽ ജയന്തി റോഡിൽ കേബിൾ കവലയിൽ നിർമാണം പൂർത്തിയായ കലുങ്ക് ഗതാഗതത്തിനായി ചൊവ്വാഴ്ച അധികൃതർ തുറന്നുകൊടുത്തു. മാർക്കറ്റ് റോഡ്, കേബിൾ കവല എന്നിവിടങ്ങളിലെ വ്യാപാരികളുടെയും വ്യാപാരി വ്യവസായി സമിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ സമരവും ജനപ്രതിനിധികളുടെയും മാധ്യമങ്ങളുടെയും ഇടപെടലുകളുമാണ് അടിയന്തരമായി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കാരണം. മാതൃഭൂമി ഇതുസംബന്ധിച്ച് വാർത്ത നൽകിയിരുന്നു. റോഡ് പൂർണമായി പൊളിച്ചായിരുന്നു കലുങ്കുനിർമാണം. അധികൃതരുടെ ആസൂത്രണമില്ലായ്മയാണെന്ന ആക്ഷേപമുയർന്നിരുന്നു. നഗരസഭാ അധികൃതരുമായി ആലോചന നടത്താതെയാണ് ജയന്തി റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചതെന്ന പരാതിയുമുയർന്നു. ചൊവ്വാഴ്ച രാവിലെ നഗരസഭാ ചെയർമാൻ റെജി ജോൺ, വൈസ് ചെയർപേഴ്സൺ ലിസി ജോസ്, കൗൺസിലർമാരായ പി.സി. ഭാസ്കരൻ, മർക്കോസ്, ഉലഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റോഡ് തുറക്കുന്നതിനുള്ള പണികൾ നടത്തിയത്. താത്കാലികമായി ഗ്രാവൽ നിരത്തിയാണ് റോഡുപണി പൂർത്തിയാക്കിയത്. Published: 22 Apr 2026, 03:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേബിൾ കവലയിലെ റോഡ് തുറന്നു — Mathrubhumi | Boolokam | Boolokam