മസ്‌കറ്റ്: ഒമാനിലെ കേരള എൻജിനീയേഴ്സ് ഫോറം, മിഡിൽ ഈസ്റ്റ് കോളേജ് , മജാൻ യൂണിവേഴ്‌സിറ്റി കോളേജ് എന്നിവയുടെ സഹകരണത്തോടെ''ഇന്നൊവേഷൻ ഹാക്കത്തോൺ സംഘടിപ്പിച്ചു. ഒമാനിലെ വിവിധ സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെ 60 ടീമുകൾ പങ്കെടുത്തു. നിർമ്മിത ബുദ്ധി,സുസ്ഥിര വികസനം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ''സ്മാർട്ടർ ഒമാൻ'' ലക്ഷ്യമാക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച ആശയങ്ങൾ ശ്രദ്ധേയമായി. സ്‌കൂൾ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ വാദി കബീർ ഇന്റർനാഷണൽ, ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റ്, ഇന്ത്യൻ സ്‌കൂൾ അൽ സീബ് എന്നിവരും കോളേജ് വിഭാഗത്തിൽ മജാൻ യൂണിവേഴ്‌സിറ്റി കോളേജ്, ജർമൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, മിഡിൽ ഈസ്റ്റ് കോളേജ് എന്നിവരും ജേതാക്കളായി.ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളോട് അനുബന്ധിച്ച് നവോത്ഥാനം, സുസ്ഥിരത, സാങ്കേതിക പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ പരിപാടി നിർണായകമായി. To advertise here, Content Highlights: kerala-engineers-forum-innovation-hackathon Published: 22 Apr 2026, 11:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേരള എൻജിനീയേഴ്സ് ഫോറം ഇന്നൊവേഷൻ ഹാക്കത്തോൺ സംഘടിപ്പിച്ചു
M
MathrubhumiSource Link
18 days ago