കേ രള ഗ്രാമീണ ബാങ്ക് തൃക്കൈപ്പറ്റ ശാഖയുടെ നവീകരിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ശാഖയുടെ ഉദ്ഘാടനം കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്‌സൺ വിമല വിജയഭാസ്കർ നിർവ്വഹിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുഖകരമായും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. To advertise here, ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ (CSR) ഭാഗമായി തൃക്കൈപ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിലെ ക്ലാസ് മുറികളിൽ ഫർണിച്ചറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി 85,300 രൂപയുടെ സാമ്പത്തിക സഹായവും ചടങ്ങിൽ വെച്ച് കൈമാറി. ചെയർപേഴ്‌സൺ വിമല വിജയഭാസ്കർ സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ എ.ആറിന് തുകയുടെ ചെക്ക് നൽകി. ബാങ്കിന്റെ വളർച്ചയ്ക്കൊപ്പം തന്നെ പ്രാദേശികമായ വികസന പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ബാങ്ക് എന്നും മുൻപന്തിയിലുണ്ടാകുമെന്ന് ചെയർപേഴ്‌സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വയനാട് റീജിയണൽ മാനേജർ ടി.വി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃക്കൈപ്പറ്റ ബ്രാഞ്ച് മാനേജർ ജോസ് പ്രസാദ് എസ്. സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ജോർജ് റോയ് ഒ.വി, മനോജ് കുമാർ എ.വി, വിനോദൻ എ.ബി, സന്തോഷ് കുമാർ എ.ആർ തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു. ചീഫ് മാനേജർ അംജദ് എം. സലിം ചടങ്ങിന് നന്ദി രേഖപ്പെടുത്തി. Content Highlights: Inauguration of the modernized Thrikkaipatta branch in 2026, Introduction of advanced banking facilities for customers, CSR donation of Rs 85,300 to Thrikkaipatta Government High School, Commitment to regional development and educational support Published: 07 Apr 2026, 02:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേരള ഗ്രാമീണ ബാങ്ക് തൃക്കൈപ്പറ്റ ശാഖയുടെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്തു
M
MathrubhumiSource Link
about 1 month ago