മലപ്പുറം : രാജ്യത്ത് വർഗീയ ഫാസിസ്റ്റ് ശക്തികൾ അധികാരത്തിലെത്തുകയും കേരളത്തിലെ എൽ.ഡി.എഫ്. അവരോട് തന്ത്രപരമായി സന്ധിചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിൽ ചേർന്ന് ഐക്യജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി കേരള ജനപക്ഷം നേതാക്കൾ. ജനപക്ഷം പാർട്ടിയുടെ ഓഫീസ് ചുമതലയുള്ള സംസ്ഥാന ജനറൽസെക്രട്ടറിയായിരുന്ന ഹൈക്കോടതി അഭിഭാഷകൻ ഷൈജോ ഹസ്സന്റെ നേതൃത്വത്തിൽ അൻപതോളം പ്രവർത്തകരും പ്രാദേശിക നേതാക്കളും വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ചവരുമാണ് മുസ്‍ലിം ലീഗിൽ അംഗത്വം സ്വീകരിച്ചത്. ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അംഗത്വം നൽകി. To advertise here, കേരള ജനപക്ഷം പാർട്ടി ബി.ജെ.പി.യുടെ ഭാഗമായി മാറിയപ്പോൾ ആ നിലപാടിൽ പ്രതിഷേധിച്ച് ഒപ്പം പോകാതിരുന്ന നേതാക്കളാണ് ഞായറാഴ്‌ച മുസ്‍ലിം ലീഗിന്റെ അംഗത്വം സ്വീകരിച്ചത്. വർഗീയതയോട് സന്ധിചെയ്യാൻ ഒരുക്കമല്ലെന്നും മുസ്‍ലിം ലീഗ് എല്ലാവിഭാഗം ജനങ്ങൾക്കും ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന പ്രസ്ഥാനമായി വളർന്നിരിക്കുകയാണെന്നും അഡ്വ. ഷൈജോ ഹസ്സൻ പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. ലീഗ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കെ.എ. റിയാസുദ്ദീൻ പങ്കെടുത്തു. ജനപക്ഷം തൃശ്ശൂർ ജില്ലാ സെക്രട്ടറി ജോസ് കിഴക്കേപ്പീടിക, അഡ്വ. വി.കെ. ദേവാനന്ദ്, അഡ്വ. മുഹമ്മദ് സാജു, എ.എൻ. വിനോദ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഹനീഫ്, കെ.ആർ. സന്തോഷ്‌കുമാർ, സനൽ ദാസൻ, എം.പി. ഹരികുമാർ, സി.ജെ. ജോസഫ്, കെ.എസ്. ഷാജി എന്നിവർ നേതൃത്വംനൽകി. Published: 06 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേരള ജനപക്ഷം നേതാക്കൾ മുസ്‌ലിം ലീഗിൽ ചേർന്നു
M
MathrubhumiSource Link
about 1 month ago