മനാമ: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹ്റൈൻ നവകേരള തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച പരിപാടി ദേശീയ സെക്രട്ടറിയേറ്റ് അംഗവും രാജ്യസഭാ എം.പി.യുമായ പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. To advertise here, പ്രവാസ മേഖലയിലാകെ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും രാഷ്ട്രീയ പ്രബുദ്ധരായ മലയാളികൾ തിരഞ്ഞെടുപ്പിനെ വളരെ ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവാണ് കൺവെൻഷനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ തുടരുന്നതിനും പ്രവാസികൾക്കായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾ നിലവിൽ നേരിടുന്ന വിമാന സർവീസ് പ്രശ്നങ്ങൾ, ബോർഡ്/എൻട്രൻസ് പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും എം.പി. എന്ന നിലയിൽ തന്റെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക കേരള സഭാ അംഗവും പ്രസിഡന്റുമായ എൻ.കെ. ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' എന്ന ഇടതുപക്ഷ കൂട്ടായ്മയ്ക്ക് വേണ്ടി ലോക കേരള സഭാ അംഗം സുബീർ കണ്ണൂർ അഭിവാദ്യങ്ങൾ അർപ്പിച്ചു. യോഗത്തിൽ കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു സ്വാഗതവും ഷാജഹാൻ കരുവന്നൂർ നന്ദിയും പറഞ്ഞു. സെക്രട്ടറി എ.കെ. സുഹൈൽ, കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി സുനിൽ ദാസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു Content Highlights: Official launch of the Bahrain Navakerala election convention., P Santhosh Kumar MP emphasizes the importance of LDF's developmental continuity., Focus on resolving NRI issues like flight services and exam coordination., Call for unified support for the LDF in the upcoming elections. Published: 24 Mar 2026, 11:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ബഹ്‌റൈൻ നവകേരള തെരഞ്ഞെടുപ്പ് കൺവെൻഷന് തുടക്കമായി
M
MathrubhumiSource Link
about 2 months ago