കേരള നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി

M
MathrubhumiSource Link
റിയാദ്: കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം റിയാദിൽ വെച്ച് ചേർന്നു. പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയയുടെ അധ്യക്ഷതയിൽ നടന്ന യോഗം വേൾഡ് കെഎംസിസി പ്രസിഡന്റ് കെ.പി. മുഹമ്മദ്‌കുട്ടി ഉദ്ഘാടനം ചെയ്തു.  To advertise here, ജനദ്രോഹ നയങ്ങൾക്കതിരെയും വികസന മുരടിപ്പിനെതിരെയും കേരളം കൈകോർക്കുന്ന നിമിഷങ്ങളിൽ പ്രവാസികളും തങ്ങളുടെ ദൗത്യം നിറവേറ്റുമെന്ന് നാഷണൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. കേരളത്തിൽ യുഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റാനുള്ള ജനാധിപത്യ കേരളത്തിന്റെ മനസാക്ഷിക്ക് പൂർണ പിന്തുണയുമായി പ്രവാസലോകമുണ്ടാകുമെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി അറിയിച്ചു.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സൗദിയിലും നാട്ടിലും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ദിനത്തിൽ നാട്ടിലെത്തി വോട്ട് ചെയ്യാൻ സാധിക്കുന്ന പ്രവാസികൾ പരമാവധി അതിന് തയ്യാറാകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ സൗദി ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ പ്രവാസികൾ പാലിക്കണമെന്ന് യോഗം ഓർമിപ്പിച്ചു. അതോടൊപ്പം, പ്രവാസികൾക്ക് ഉപജീവനം നൽകുന്ന രാജ്യങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രാർഥിക്കണമെന്നും യോഗം അഭ്യർഥിച്ചു. ഉത്തരവാദിത്തപ്പെട്ട വ്യക്തിത്വങ്ങൾക്കെതിരെയുള്ള വ്യാജ ആരോപണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി വേണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ ട്രഷറർ അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, സെക്രട്ടറി ബഷീർ മൂന്നിയൂർ തുടങ്ങിയവരും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് ഭാരവാഹികളും പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചും സംഘടനാപരമായ കാര്യങ്ങളെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. വി.കെ. മുഹമ്മദിന്റെ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. Content Highlights: KMCC Saudi National Committee executive meeting held in Riyadh., Full support pledged for the UDF in the upcoming Kerala assembly elections., Call for NRIs to travel to Kerala to cast their votes., Emphasis on adhering to Saudi government guidelines and regional security., Warning against spreading fake allegations against community leaders. Published: 28 Mar 2026, 10:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച്… | Boolokam