കേരള വിദ്യാലയത്തിൽ കിഡ്‌സ് ഡേയും ബിരുദദാനച്ചടങ്ങും

കേരള വിദ്യാലയത്തിൽ കിഡ്‌സ് ഡേയും ബിരുദദാനച്ചടങ്ങും

M
MathrubhumiSource Link
ചെന്നൈ : മദിരാശി കേരള സമാജത്തിനു കീഴിലുള്ള മലയാള വിദ്യാലയത്തിലെ നഴ്‌സറി വിഭാഗം കിഡ്‌സ് ഡേയും യു.കെ.ജി. ബിരുദദാനച്ചടങ്ങും നടത്തി. To advertise here, മദിരാശി കേരള സമാജം എജുക്കേഷണൽ സൊസൈറ്റി ചെയർമാൻ റെജി എബ്രഹാം മുഖ്യാതിഥിയായി. വിദ്യാലയം കറസ്‌പോണ്ടന്റ് പി. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. മദിരാശി കേരള സമാജം എജുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ആർ.കെ. ശ്രീധരൻ, ജനറൽ സെക്രട്ടറി ടി. അനന്തൻ, ബിൽഡിങ് ട്രസ്റ്റ് സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ, എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ എൻ. ശ്രീധരൻ, ബിൽഡിങ് ട്രസ്റ്റ് ട്രഷറർ അബ്ദുൾ അസീസ്, ജോയിന്റ് സെക്രട്ടറി കെ. രമേഷ്, പൂർവവിദ്യാർഥി സംഘടനാ സെക്രട്ടറി ശിവദാസൻ, വനിതാ വിഭാഗം സെക്രട്ടറി ഉഷാ വേലായുധൻ എന്നിവർ പങ്കെടുത്തു. ലോകനാഥൻ സ്വാഗതവും നഴ്‌സറി വിഭാഗം അധ്യാപിക സുജാത നന്ദിയും പറഞ്ഞു. സാമുവൽ വിനോദ് ഏകോപനം നിർവഹിച്ചു. നഴ്‌സറി വിഭാഗം അധ്യാപിക സി.വൈ. റോസമ്മ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. Published: 29 Mar 2026, 01:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള വിദ്യാലയത്തിൽ കിഡ്‌സ് ഡേയും ബിരുദദാനച്ചടങ്ങും — Mathru… | Boolokam