കേരള സമാജം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം

കേരള സമാജം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം

M
MathrubhumiSource Link
ബെംഗളൂരു : കേരള സമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റും ഒരു ആംബുലൻസും വിദ്യാരണ്യപുര, ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിൽ ഉദ്ഘാടനംചെയ്തു. To advertise here, നിർധനരായ രോഗികൾക്കായി കേരള സമാജം ഒരുക്കുന്ന 11-ാമത്തെ ഡയാലിസിസ് യൂണിറ്റും ആറാമത്തെ ആംബുലൻസുമാണിത്. ജർമൻ കമ്പനിയായ ഡുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി സ്പോൺസർ ചെയ്തത്. ഡുരാഗ് ഇൻസ്ട്രുമെന്റേഷൻ െെപ്രവറ്റ് ലിമിറ്റഡ് എം.ഡി.യും ഏഷ്യ പസഫിക് സെയിൽസ് ഡയറക്ടറുമായ ഓവൻ വെബ്, ഡുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ െെപ്രവറ്റ് ലിമിറ്റഡ് എം.ഡി. ബിന്നി ഫാബിയാൻ എന്നിവർ ചേർന്ന് ആംബുലൻസിന്റെയും ഡയാലിസിസ് യന്ത്രത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷതവഹിച്ചു. ബെംഗളൂരു കേരളസമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ, പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റൽ എം.ഡി. ഡോ. നിഹാൽ പ്രസാദ്, സോൺ കൺവീനർ പി.ആർ. ഉണ്ണികൃഷ്ണൻ, ലേഡീസ് വിങ് ചെയർപേഴ്‌സൺ സുധാ സുധീർ എന്നിവർ സംബന്ധിച്ചു. സൗജന്യ നിരക്കിലാണ് ഡയാലിസിസ് സേവനം രോഗികൾക്ക് നൽകി വരുന്നത്. ഫോൺ: 8310301304, 9902576565. Published: 17 Mar 2026, 12:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള സമാജം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം — Mathrubhumi | Bool… | Boolokam