ചങ്ങനാശ്ശേരി : കെ.എസ്.എസ്.പി.യു. ജില്ലാസമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടുംകൂടി സമാപിച്ചു. ജില്ലാ പ്രസിഡന്റ് ജോസി തോമസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച അനുമോദനസമ്മേളനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായി മത്സരിച്ച് വിജയികളായ 29-കെ.എസ്.എസ്.പി.യു. അംഗങ്ങളെയും രചനമത്സരങ്ങളിൽ വിജയികളായ കലാകാരന്മാരെയും അനുമോദിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി ആർ.രഘുനാഥൻനായർ, വൈസ് പ്രസിഡന്റ് എം. പ്രഭാകരൻനായർ, ജില്ലാ സെക്രട്ടറി കെ. കേശവൻ തുടങ്ങിയവർ ജനപ്രതിനിധികളേയും കലാകാരന്മാരെയും ആദരിച്ചു. To advertise here, സാംസ്‌കാരികവേദി കണവീനർ പി.കെ. അബ്ദുൽകരീം, ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എസ്.ചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം പി.എൻ. ലഭിതാഭായി എന്നിവർ പ്രസംഗിച്ചു. വനിതാസമ്മേളനം പ്രമുഖ സാമൂഹിക പ്രവർത്തക മെറീറ്റ മാനുവൽ ഉദ്ഘാടനംചെയ്തു. ഭാരവാഹികളായി ജോസ് തോമസ് പാമ്പാടി (പ്രസി), കെ. കേശവൻ പള്ളം (സെക്ര), എം.പി. മോഹനചന്ദ്രപ്രതാപ് (ഖജാ), പ്രൊഫ. കെ.എസ്. ജയചന്ദ്രൻ, ടി.വി.സരസ്വതി, ജെയിംസ് മാത്യു, കെ.വി. ജോസ് (വൈസ് പ്രസി), കെ.സി. കുമാരൻ, എ.കെ. അമ്മിണി, എം.എൻ. രാജൻ, എം.എസ്. ചന്ദ്രൻ (ജോ.സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. വൈകീട്ട് പ്രകടനം നടന്നു. പൊതുസമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.കേശവൻ, സംസ്ഥാന കമ്മിറ്റിയംഗം എം.എസ്. ചന്ദ്രൻ, മറ്റപ്പള്ളി ശിവശങ്കരപിള്ള, പ്രൊഫ.വിജയം ജോസഫ്, വി.ആർ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാസമ്മേളനം സമാപിച്ചു
M
MathrubhumiSource Link
17 days ago