കേരളം ഭരിക്കാൻ എൽഡിഎഫ് സർക്കാരിന് അർഹതയില്ല- കെ. സുധാകരൻ

കേരളം ഭരിക്കാൻ എൽഡിഎഫ് സർക്കാരിന് അർഹതയില്ല- കെ. സുധാകരൻ

M
MathrubhumiSource Link
കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. ജനങ്ങളുടെ വികാരവിചാരങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു ഭരണകൂടത്തിന് കേരളം ഭരിക്കാൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത ഈ സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മഹാറാലിയിലാണ് കെ.സുധാകരന്റെ വിമർശനങ്ങൾ. To advertise here, നാട്ടിലെ ജനങ്ങൾ വലിയ രീതിയിലുള്ള വിലക്കയറ്റം സഹിച്ചുകൊണ്ടാണ് ജീവിക്കുന്നതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. ഈ അവസ്ഥ തുടർന്നാൽ ജനങ്ങൾ സർക്കാരിനെ ഭരണത്തിൽ നിന്ന് ചവിട്ടി പുറത്താക്കുമെന്ന താക്കീതും അദ്ദേഹം നൽകി. സാധാരണക്കാരന്റെ കൈകൊണ്ട് അടി വാങ്ങേണ്ടി വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പട്ടിണിക്കാരന്റെയും അധ്വാനിക്കുന്നവന്റെയും പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും, അതിനായി നമ്മുടെ നാടിനെ മാറ്റിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന് മുൻപിൽ കേരളം കരുത്തുറ്റ നാടാണെന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണമെന്നും പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. Content Highlights: KPCC President K. Sudhakaran attacks LDF government's performance., Highlights severe public struggle due to rising inflation., Warns the government of public backlash if issues remain unaddressed., Advocates for a stronger, more responsive governance model for Kerala. Published: 25 Mar 2026, 07:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളം ഭരിക്കാൻ എൽഡിഎഫ് സർക്കാരിന് അർഹതയില്ല- കെ. സുധാകരൻ —… | Boolokam