കേരളത്തിന്റെ മുന്നേറ്റത്തിൽ 'മാതൃഭൂമി'യുടെ പങ്ക് നിസ്തുലം -ഡോ. പി.രവീന്ദ്രൻ

കേരളത്തിന്റെ മുന്നേറ്റത്തിൽ 'മാതൃഭൂമി'യുടെ പങ്ക് നിസ്തുലം -ഡോ. പി.രവീന്ദ്രൻ

M
MathrubhumiSource Link
കോട്ടയ്ക്കൽ : സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തരം കേരളീയസമൂഹത്തിന്‌ സമസ്ത മേഖലകളിലുമുണ്ടായ വികാസത്തിലും മാതൃഭൂമി വഹിച്ച പങ്ക് നിസ്തുലമാണെന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. 'മാതൃഭൂമി'യുടെ 103-ാം പിറന്നാൾ ആഘോഷം ബുധനാഴ്ച കൊളത്തൂപ്പറമ്പ് ലിവ പി.എസ്.ജി. ഹോട്ടൽ ആൻഡ് റിസോർട്ടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, കേരളംകണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യസമരപ്പോരാളിയാണ് മാതൃഭൂമി. ഗാന്ധിജി ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കൊപ്പംനിന്ന മഹാപ്രസ്ഥാനമാണത്. മാതൃഭൂമി പിറവിയെടുത്തതിന്റെ അടുത്തവർഷം നടന്ന വൈക്കം സത്യാഗ്രഹം, അതുകഴിഞ്ഞ് ഗുരുവായൂർ സത്യാഗ്രഹം എന്നിങ്ങനെ സാമൂഹികപരിഷ്‌കരണത്തിന്റെ വിവിധഘട്ടങ്ങളിലൂടെ കേരളം മുന്നേറിയപ്പോൾ മാതൃഭൂമി അതിന്റെയെല്ലാം ഭാഗമായി. ഏതാണു ശരി, ഏതാണുതെറ്റ് എന്നു തിരിച്ചറിയാൻ വിഷമിക്കുന്ന സാമൂഹികമാധ്യമങ്ങളുടെ കാലത്ത് പത്രപ്രവർത്തകരുടെ ഉത്തരവാദിത്വം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപരന്റെ വിശ്വാസത്തെ ആദരിക്കണമെന്നതാണ് മാതൃഭൂമിയുടെ ഏറ്റവും വലിയ അടയാളവാക്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും അഡീ. ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ പറഞ്ഞു. വിഷാദം ദേശീയരോഗമായ ഈ കാലഘട്ടത്തിൽ യുദ്ധങ്ങൾക്കെതിരേ യുദ്ധം ചെയ്യേണ്ട അവസ്ഥയാണ്. അപരനെ ഉൾക്കൊണ്ടാൽ യുദ്ധമില്ല. 'സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന മഹാദർശനത്തിൽ പിറവികൊണ്ടു വളർന്ന മാതൃഭൂമിയുടെ വേരുകൾ ഒരു സംസ്‌കൃതിയാണ്. ജനയിതാക്കളുടെ സ്പന്ദനങ്ങൾ മാതൃഭൂമിയിൽ ഇപ്പോഴും തുടിക്കുന്നു-ഡോ.മുരളീധരൻ പറഞ്ഞു. മാതൃഭൂമി ഡയറക്ടർ ഷെറിൻ ഗംഗാധരൻ അധ്യക്ഷയായി. ഏതുപ്രതിബന്ധങ്ങളെയും തരണംചെയ്ത് മുന്നേറാൻ മാതൃഭൂമിക്കു കഴിയുന്നത് മൂല്യങ്ങൾ കൈവിടാത്തതുകൊണ്ടാണെന്ന് അവർ പറഞ്ഞു. വിശ്വാസ്യതയ്ക്ക് കോട്ടംതട്ടുന്ന ഒന്നിനും മാതൃഭൂമി അവസരമൊരുക്കിയിട്ടില്ല. സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാനാകാത്ത സാമൂഹികമാധ്യമങ്ങളുടെ കാലത്ത് വ്യാജവാർത്തകളുടെ കുത്തൊഴുക്ക് തടയാൻ സത്യസന്ധമായ വാർത്തകൾക്കേ കഴിയൂ. അവിടെയാണ് മാതൃഭൂമി പോലുള്ള അച്ചടിമാധ്യമങ്ങളുടെ പ്രസക്തി -ഷെറിൻ ഗംഗാധരൻ പറഞ്ഞു. മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി. സുരേഷ്‌കുമാർ, ന്യൂസ് എഡിറ്റർ ആർ. ഗിരീഷ്‌കുമാർ, മാതൃഭൂമി വർക്‌സ് കമ്മിറ്റി ചെയർമാൻ പ്രശാന്ത് പുല്ലാട്ട് എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി.ക്ക് മുഴുവൻ എ പ്ലസ് വാങ്ങിയ എ.പി. അമലിന് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ പ്രൈസ് ട്രസ്റ്റ് ക്യാഷ് അവാർഡ് ഡോ. പി. രവീന്ദ്രൻ നൽകി. രാഗം മ്യൂസിക് ബാൻഡിന്റെ ഗാനമേളയുമുണ്ടായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിന്റെ മുന്നേറ്റത്തിൽ 'മാതൃഭൂമി'യുടെ പങ്ക് നിസ്തുലം -… | Boolokam