മുംബൈ : കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പിൽ പ്രവാസിമലയാളികളുടെ സാന്നിധ്യമുറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷൻ രവീന്ദ്ര ചവാൻ ഡോംബിവിലിയിലെ അദ്ദേഹത്തിന്റെ വസതിയിൽ യോഗം വിളിച്ചു. മുംബൈയിൽ താമസിക്കുന്ന മലയാളി പ്രവർത്തകർ അവരവരുടെ മണ്ഡലങ്ങളിൽപ്പോയി പാർട്ടി സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിക്കാനുള്ള പ്രവർത്തനപദ്ധതി യോഗത്തിൽ തയ്യാറാക്കി. To advertise here, മഹാരാഷ്ട്രയിൽ വസിക്കുന്ന മലയാളികൾ ഫോൺ, സാമൂഹികമാധ്യമങ്ങൾ എന്നിവയിലൂടെ കേരളത്തിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടും വോട്ടഭ്യർഥന നടത്തണമെന്ന് അദ്ദേഹം നിർദേശംനൽകി. മഹാരാഷ്ട്രയിലെ മുതിർന്നനേതാക്കൾ, എം.എൽ.എ.മാർ, എം.പി.മാർ എന്നിവരെ കേരളത്തിലെ വിവിധമേഖലകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തി. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്‌ഡെക്കാണ് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ ചുമതല. യോഗത്തിൽ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ അതുൽ കൽസേക്കർ, ബി.ജെ.പി. മഹരാഷ്ട്ര മലയാളി വിഭാഗം കോഡിനേറ്റർ ഉത്തംകുമാർ, ഡോംബിവിലി സൗത്ത് ഇന്ത്യൻ സെൽ പ്രസിഡന്റ് മോഹൻ നായർ എന്നിവരുൾപ്പെടെ പ്രദേശത്തെ ഒട്ടേറെ മലയാളി പ്രവർത്തകർ പങ്കെടുത്തു. Published: 20 Mar 2026, 11:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേരളത്തിലെ തിരഞ്ഞെടുപ്പ്: രവീന്ദ്ര ചവാൻ യോഗം വിളിച്ചു
M
MathrubhumiSource Link
about 2 months ago