കേരളത്തിലെ സി.എസ്.ഐ. സെക്രട്ടറി തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി

കേരളത്തിലെ സി.എസ്.ഐ. സെക്രട്ടറി തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി

M
MathrubhumiSource Link
ചെന്നൈ : സി.എസ്.ഐ. ദക്ഷിണകേരള മഹാ ഇടവക സെക്രട്ടറി ടി.ടി. പ്രവീൺ തമിഴ്‌നാട്ടിലെ വിളവൻകോട് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു. To advertise here, പ്രവീണിന്റെ സ്ഥാനാർഥിത്വം കേരളത്തിലെ തെക്കൻമണ്ഡലങ്ങളിൽ സഭാവോട്ടിൽ ഒരുപങ്ക് യു.ഡി.എഫിന് അനുകൂലമാകാൻ വഴിയൊരുക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. നീണ്ടുപോയ തർക്കങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് കോൺഗ്രസ് തമിഴ്‌നാട്ടിലെ 27 സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പത്രികസമർപ്പണം തിങ്കളാഴ്ച തീരുമെങ്കിലും മധുര ജില്ലയിലെ മേലൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻകഴിഞ്ഞിട്ടില്ല. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപെരുന്തുഗൈ ഇത്തവണയും ശ്രീപെരുപുദൂരിലും നിയമസഭാ കക്ഷിനേതാവ് എസ്. രാജേഷ് കുമാർ കിള്ളിയൂരിലും മത്സരിക്കും. പി.എം.കെ. നേതാവ് ജി.കെ. മണിയുടെ മകൻ തമിഴ് കുമാരന് പെണ്ണഗരം സീറ്റ് നൽകിയിട്ടുണ്ട്. അടുത്തിടെ കോൺഗ്രസിൽ ചേർന്ന തമിഴ് കുമാരന്റെ സ്ഥാനാർഥിത്വം പാർട്ടിയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുൻ എം.പി. എ. ചെല്ലകുമാർ കൃഷ്ണഗിരിയിൽ മത്സരിക്കും. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ടി.ടി. പ്രവീൺ മത്സരിക്കുന്ന വിളവൻകോട് കേരളത്തിലെ നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളോട് ചേർന്നുകിടക്കുന്ന സ്ഥലമാണ്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കന്യാകുമാരി ജില്ലയിലെ ഈ മണ്ഡലത്തിൽ ബി.ജെ.പി.യുടെ എസ്. വിജയധരണിയാണ് എൻ.ഡി.എ. സ്ഥാനാർഥി. കഴിഞ്ഞതവണ കോൺഗ്രസ് ടിക്കറ്റിൽ ഇവിടെ മത്സരിച്ചുജയിച്ച വിജയധരണി പിന്നീട് ബി.ജെ.പി.യിൽ ചേരുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരകൈ കത്‌ബെർട് മണ്ഡലം നിലനിർത്തി. താരകൈ ഇത്തവണ കൊളച്ചലിൽ മത്സരിക്കും. ടി.ടി. പ്രവീണിന്റെ സ്ഥാനാർഥിത്വം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, പാറശ്ശാല, നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ സി.എസ്.ഐ സഭയുടെ പിന്തുണ യു.ഡി.എഫിന് ലഭിക്കാൻ സഹായിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ, സഭയിലെ മറുചേരിയുടെ പിന്തുണ എൽ.ഡി.എഫിനു ലഭിക്കാനും ഇതു കാരണമായേക്കുമെന്ന് കരുതപ്പെടുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിലെ സി.എസ്.ഐ. സെക്രട്ടറി തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്ഥാ… | Boolokam