Last Updated: 15 March 2026, 08:10 AM IST കൂടുതല്‍ ആളുകളെ അവയവദാനത്തിന് പ്രേരിപ്പിക്കുക ലക്ഷ്യം പ്രതീകാത്മക ചിത്രം | Photo: Canva കൊച്ചി: മരണാനന്തര അവയവദാനത്തിന് പുതിയ മാനങ്ങൾ നൽകി കേരളത്തിലെ അവയവ ദാതാക്കളെ ആദരിക്കുന്നതിനായി കൊച്ചിയിൽ സ്മാരകം വരുന്നു. To advertise here, 'വേവ് ഓഫ് ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന സ്മാരകം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ), ഹാർട്ട് കെയർ ഫൗണ്ടേഷൻ, ജി.സി.ഡി.എ. എന്നിവയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് സ്മാരകം ഉയരുന്നത്. തിങ്കളാഴ്ച ഒരുമണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാജോർജ് സ്മാരകത്തിന് തറക്കല്ലിടും. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവം ദാനംചെയ്തവരുടെ സ്മരണയ്ക്കായി നിർമിക്കുന്ന ഈ സ്മാരകം, കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തേതുമാണ്. ഇതുവരെ മൃതസഞ്ജീവനി പദ്ധതി വഴി അവയവദാനം നടത്തിയ എല്ലാവരുടെയും പേരുകൾ സ്മാരകത്തിൽ രേഖപ്പെടുത്തും. അവയവമാറ്റത്തിലൂടെ രണ്ടാം ജന്മം ലഭിച്ചവരുടെ ജീവിതകഥകൾ, അവയവദാനത്തെക്കുറിച്ചും അവയവമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ, അവയവദാനത്തിനുള്ള സമ്മതപത്രം നൽകാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഈ സ്മാരകത്തിലുണ്ടാകും. കൂടുതൽ ആളുകളെ അവയവദാനത്തിന് പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്മാരകം നിർമിക്കുന്നതെന്ന് ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. Content Highlights: Construction of 'Wave of Life', Kerala's first organ donor memorial., Project led by K-SOTO, Heart Care Foundation, and GCDA., Located at Kaloor Jawaharlal Nehru Stadium, Kochi., Memorial features names of all Mrithasanjeevani donors., Aims to promote organ donation awareness and provide scientific information. Published: 15 Mar 2026, 08:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേരളത്തിൽ ആദ്യം, മരണാനന്തര അവയവദാതാക്കൾക്കായി സ്മാരകം വരുന്നു
M
MathrubhumiSource Link
about 2 months ago