മലപ്പുറം: ഇവിടെ ഒന്നും നടക്കില്ലെന്ന മനോഭാവത്തിൽ മാറ്റമുണ്ടാക്കിയത് ഇടതുപക്ഷ സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപ്പാവില്ലെന്നു കരുതിയത് ഓരോന്നായി നടപ്പാക്കിയതു കേരളം കണ്ടു. എൽ.ഡി.എഫ്. ഭരണം വഴി നിക്ഷേപസൗഹൃദ സംസ്ഥാനം എന്ന ഘട്ടവും കഴിഞ്ഞ് നിക്ഷേപിക്കാൻ പറ്റിയ ഏക സംസ്ഥാനം എന്ന നിലയിലേക്കു കേരളം മാറി- മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് സി.പി.എമ്മിന്റെ പുതിയ ആസ്ഥാനമന്ദിരമായ ഇ.എം.എസ്. മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, ഇടതുസർക്കാരിന്റെ വേറിട്ട നിലപാടിന്റെ ഫലമാണത്. മികച്ച വികസനപദ്ധതികൾ നടപ്പാക്കിയതിനൊപ്പം അതിദരിദ്രരെ ഇല്ലാതാക്കി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം. അതൊരു സംസ്‌കാരത്തിന്റെ വിഷയമാണ്. അധികാരത്തിലിരിക്കുന്നവരുടെ കൂടി സംസ്‌കാരത്തിന്റെ ഫലമാണത് -മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷക്കാലം ഒരു വർഗീയകലാപംപോലും കേരളത്തിൽ ഉണ്ടായിട്ടില്ല. ഏറ്റവും വലിയ വർഗീയസംഘടനകൾ എന്ന് അവർപറയുന്ന പല സംഘടനകളും കേരളത്തിലുണ്ട്. എന്നാൽ അവരാരെങ്കിലും തലപൊക്കിയോ. ഒരു വർഗീയ സംഘടനകളോടും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നേകാൽ മണിക്കൂറിലേറേ പ്രസംഗിച്ച പിണറായി കൂടുതൽസമയവും ലോകരാഷ്ട്രങ്ങളിലെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇടപെടലിനെക്കുറിച്ചാണ് സംസാരിച്ചത്. ഇറാനിലും ഇറാഖിലും സിറിയയിലുമെല്ലാം ഉണ്ടായിരുന്ന ഭരണകൂടങ്ങളെ അനിശ്ചിതത്വത്തിലാക്കിയ അമേരിക്കയേയും അതിനെതിരേ പ്രതികരിക്കാത്ത ഇന്ത്യൻ ഭരണകൂടത്തേയും അദ്ദേഹം വിമർശിച്ചു. സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കുന്ന കാര്യത്തിൽ ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ അധ്യക്ഷതവഹിച്ചു. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാകയുയർത്തി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പൂർണകായപ്രതിമയുടെ അനാച്ഛാദനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാൻ, ടി.കെ. ഹംസ, എം. സ്വരാജ്, പി. ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ.ടി. ജലീൽ, മുൻജില്ലാ സെക്രട്ടറി പി.പി. വാസുദേവൻ, പി. നന്ദകുമാർ, ജില്ലാ സെക്രട്ടറി വി.പി. അനിൽ, അന്തരിച്ച മുൻ ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസിന്റെ ഭാര്യ കെ.ഗീത, നിലമ്പൂർ ആയിഷ, നിലമ്പൂരിലെ സ്ഥാനാർഥി യു. ഷറഫലി, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. എട്ടുകോടിരൂപയോളം ചെലവിട്ടാണ് കൂടുതൽ സ്ഥലംവാങ്ങി പുതിയ ജില്ലാ ആസ്ഥാനം മലപ്പുറത്ത് നിർമിച്ചത്. Content Highlights: Inauguration of the new CPM district headquarters in Malappuram, Highlighting Kerala's transformation into an investment-friendly state, Emphasis on communal harmony and zero tolerance for communal violence, Criticism of US imperialism and the foreign policies of BJP and Congress Published: 20 Mar 2026, 07:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേരളത്തിൽ കാര്യങ്ങൾ നടക്കുമെന്നു തെളിയിച്ചു- പിണറായി വിജയൻ
M
MathrubhumiSource Link
about 2 months ago