കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കേന്ദ്ര റിപ്പോർട്ട്

കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കേന്ദ്ര റിപ്പോർട്ട്

M
MathrubhumiSource Link
തിരുവനന്തപുരം: ദേശീയതലത്തിലും കേരളത്തിലും തൊഴിലില്ലായ്മനിരക്ക് കുറഞ്ഞെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ടിൽ വിലയിരുത്തൽ. 2022-ൽ രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് 3.6 ശതമാനമായിരുന്നു. ഇതു 2025-ൽ 3.1 ആയി. കേരളത്തിലാവട്ടെ, 2023-24 കാലയളവിലെ 7.2 ശതമാനത്തിൽനിന്ന്‌ 2025-ൽ 4.3 ആയും കുറഞ്ഞു. 2025 ജനുവരിമുതൽ ഡിസംബർവരെ രാജ്യത്തെ 2.70 ലക്ഷം വീടുകൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. To advertise here, കണക്കുകൾ ഇങ്ങനെ: ദേശീയതലത്തിൽ യുവാക്കളുടെ (15-29) തൊഴിലില്ലായ്മ ഒരു ശതമാനം കുറഞ്ഞു. 15 വയസ്സിനുമുകളിലുള്ള, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ദേശീയശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിൽ. ദേശീയതലം: 3.1%, കേരളം: 4.4%. എല്ലാ പ്രായത്തിലുള്ളവരുടെ തൊഴിൽ പങ്കാളിത്തമെടുത്താൽ ദേശീയശരാശരിയെക്കാൾ മുന്നിലാണ് കേരളം. ദേശീയതലം: 44.9%, കേരളം: 46.2%. ദേശീയതലം: 30.7%, കേരളം: 33.5% എന്നിങ്ങനെയാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം. മറ്റു രണ്ടുവിഭാഗങ്ങളിൽ പിന്നിലാണ് കേരളം. 15-29 പ്രായക്കാരുടെ തൊഴിൽപങ്കാളിത്തം: ദേശീയതലം: 46%, കേരളം: 41.7%. 15-59 പ്രായക്കാരുടെ തൊഴിൽ പങ്കാളിത്തം: ദേശീയതലം: 63.3%, കേരളം: 62.8%. കേരളത്തിന് അഭിമാനിക്കാം -ആസൂത്രണ ബോർഡംഗം കേന്ദ്രത്തിന്റെ കണക്കിൽ 2017-18 കാലയളവിൽ 7.2% ആയിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മനിരക്കെന്നും ഇതാണിപ്പോൾ 4.3% ആയതെന്നുമാണ് ആസൂത്രണ ബോർഡിന്റെ വിലയിരുത്തൽ. തൊഴിൽസേനയിലെ സ്ത്രീപങ്കാളിത്തവും വർധിച്ചു. 2017-18ൽ 36.6% ആയിരുന്നത് 2025ൽ 46.2% ആയി. സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയുടെ നിർണായകമുന്നേറ്റമാണ് ഇതു കാണിക്കുന്നതെന്ന് തൊഴിൽവിഭാഗത്തിന്റെ ചുമതലയുള്ള ആസൂത്രണബോർഡംഗം ഡോ. കെ. രവിരാമൻ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കേന്ദ്ര റിപ്പോർ… | Boolokam