BoolokamBoolokam
കേരളത്തിൽ യുഡിഎഫ് തരംഗം; ആദ്യ രണ്ട് റൗണ്ടിൽ പിന്നിലായി മുഖ്യമന്ത്രി, സതീശനും പിന്നിൽ

കേരളത്തിൽ യുഡിഎഫ് തരംഗം; ആദ്യ രണ്ട് റൗണ്ടിൽ പിന്നിലായി മുഖ്യമന്ത്രി, സതീശനും പിന്നിൽ

M
MathrubhumiSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് സൂചിപ്പിച്ച് ആദ്യ ഘട്ട ഫല സൂചനകൾ. ആദ്യ രണ്ട് റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയനും  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പിന്നിലാണ്. 733 വോട്ടാണ് ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൾ റഷീദ് ആദ്യ റൗണ്ടിൽ ലീഡ് നേടിയത്. 187 വോട്ടുകൾക്കാണ് രണ്ട് റൗണ്ട് പിന്നിടുമ്പോൾ ഇ.ടി.ടൈസൺ മാസ്റ്റർ പറവൂരിൽ ലീഡ് ചെയ്യുന്നത്. To advertise here, മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.പ്രസാദ് തുടങ്ങിയവർ ആദ്യഘട്ടത്തിൽ പിന്നിലായി. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നിലാണ്. ആദ്യ റൗണ്ടിൽ 23 വോട്ടിന്റെ ലീഡ് സിപിഎം സ്ഥാനാർഥി കെ.കെ.ശൈലജ നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 70 ഓളം സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. 40 ഓളം സീറ്റുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ ബിജെപി മൂന്നിടത്താണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, കോഴിക്കോട് സൗത്ത്, നേമം എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് ലീഡുള്ളത്. Content Highlights: UDF maintains a significant lead in the initial rounds of the 2026 Kerala Assembly election., Chief Minister Pinarayi Vijayan is trailing in the Dharmadam constituency Published: 04 May 2026, 09:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!