കാസർകോട് : കാമ്പസുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ സംസ്ഥാനത്ത് രോഹിത് ആക്ട് നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച്.ബാലകൃഷ്ണൻ പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കർ ജന്മദിനത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി 'സഹോദര്യ രാഷ്ട്രീയവും സാമൂഹിക ജനാധിപത്യവും' എന്ന തലക്കെട്ടിൽ നടത്തിയ ബഹുജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിവിവേചനത്തിന് ഇരയായി മരിച്ച കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിന്റെ മരണം രോഹിത് വെമുലയുടെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. To advertise here, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എ.യൂസുഫ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, രമേശൻ ബന്തടുക്ക, ഡി.എച്ച്.മുത്തലിബ്, ഷബ്‌നം ബഷീർ, എ.ജി.ജുബൈരിയ, കെ.വി.പി.കുഞ്ഞഹമ്മദ്, താജുദ്ദീൻ പുത്തൂർ, ലത്തീഫ് കുമ്പള, നഹാർ കടവത്ത്, ഷഹ്ബാസ് കോളിയാട്ട് തുടങ്ങിയവർ സംസാരിച്ചു. Published: 17 Apr 2026, 04:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേരളത്തിൽ രോഹിത് ആക്ട് നടപ്പാക്കണം-വെൽഫെയർ പാർട്ടി
M
MathrubhumiSource Link
23 days ago