കേരളത്തെ അറിയാം, ഷിജുവിന്റെ ‘ഗ്രന്ഥപ്പുര’യിലൂടെ...

കേരളത്തെ അറിയാം, ഷിജുവിന്റെ ‘ഗ്രന്ഥപ്പുര’യിലൂടെ...

M
MathrubhumiSource Link
ബെംഗളൂരു: മലയാളത്തിൽ ഇതുവരെ പൊതുജനങ്ങൾക്കു ലഭ്യമല്ലാതിരുന്ന ഒട്ടേറെ അപൂർവഗ്രന്ഥങ്ങളും ചരിത്രരേഖകളും താളിയോലകളും ഷിജുവിന്റെ ‘ഗ്രന്ഥപ്പുര’യിലുണ്ട്. സാഹിത്യസംസ്‌കാരത്തെ വീണ്ടെടുക്കുന്ന വലിയൊരു പ്രക്രിയയായി മാറുകയാണ് ഗ്രന്ഥപ്പുരയുടെ ഡിജിറ്റൽ ആർക്കൈവിങ് പ്രവർത്തനങ്ങൾ. ബെംഗളൂരുവിൽ താമസമാക്കിയ പാലക്കാട് കരിമ്പ സ്വദേശി ഷിജു അലക്‌സാണ് കേരളവുമായി ബന്ധപ്പെട്ട പുരാതന ഗ്രന്ഥങ്ങളും ചരിത്രരേഖകളും താളിയോലകളും പത്രത്താളുകളും ഡിജി​െ​റ്റെസ്‌ ചെയ്ത് ഏവർക്കും സൗജന്യമായി ലഭ്യമാക്കുന്ന സംവിധാനമൊരുക്കിയത്. gpura.org എന്ന സൈറ്റിൽക്കയറി ആർക്കും പുസ്തകങ്ങളും രേഖകളും സൗജന്യമായി വായിക്കാം. To advertise here, നിലവിൽ 15-ഓളം ഭാഷകളിലെ പുസ്തകങ്ങളും ഒട്ടേറെ ചരിത്രരേഖകളും ഗ്രന്ഥപ്പുര പേജുകളിലുണ്ട്. ഇതിനകം എട്ടുലക്ഷത്തോളം പേജുകൾ www.gpura.or ൽ സൗജന്യമായി ലഭ്യമാക്കിക്കഴിഞ്ഞു. ഇപ്പോൾ പ്രതിദിനം രണ്ടായിരത്തോളം പേജുകൾ അപ്‌ലോഡ് ചെയ്യുകയാണ്. പാലക്കാട് ആസ്ഥാനമാക്കി രജിസ്റ്റർചെയ്ത ഇന്റിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ കീഴിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ വെച്ചാണ് പഴയ പുസ്തകങ്ങളുടെയും രേഖകളുടെയും ഡിജിറ്റൽ പ്രവൃത്തി നടക്കുന്നത്. ഉപരിപഠനത്തിനായി ബെംഗളൂരുവിലെത്തിയ ഷിജു 17 വർഷങ്ങൾക്ക് മുൻപാണ് ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ബെംഗളൂരു സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ പി.ജി. നേടിയ അദ്ദേഹം ഭാഷയോടുള്ള താത്‌പര്യവും പുരാതന രേഖകളും പുസ്തകങ്ങളും നശിച്ചുപോകരുതെന്ന ചിന്തയിലുമാണ് ഇവയെല്ലാം ഡിജിറ്റൽ രൂപത്തിലാക്കാനുള്ള ഉദ്യമത്തിനിറങ്ങിയത്. ഇടയ്ക്ക് നിലച്ച പ്രവർത്തനം സുഹൃത്തുക്കളായ കൈലാഷ് നാഥ്, ജിസോ ജോസ് എന്നിവരുടെ സഹായത്തോടെയും പ്രോത്സാഹനത്തോടെയും വീണ്ടും സജീവമായി. വിവിധ കേന്ദ്രങ്ങളിൽ 15-ഓളം ജീവനക്കാരെ നിയമിച്ചാണ് ഇപ്പോൾ ‘ഗ്രന്ഥപ്പുര’യുടെ പിന്നണി പ്രവർത്തനങ്ങൾ നടക്കുന്നത്. ഗ്രന്ഥപ്പുരയിലെ ശേഖരങ്ങൾ ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്. അക്കാദമിക് പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും ഇതിലെ ഉള്ളടക്കം അവലംബവുമായിട്ടുണ്ട്. ഭാഷാ പഠനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് കഴിഞ്ഞവർഷത്തെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്‌കാരവും ഷിജു അലക്‌സിനെ തേടിയെത്തിയിരുന്നു. Published: 21 Mar 2026, 11:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തെ അറിയാം, ഷിജുവിന്റെ ‘ഗ്രന്ഥപ്പുര’യിലൂടെ... — Mathru… | Boolokam