ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാടാം നമുക്ക് പാടാം’ എന്ന സംഗീതപരിപാടി ഹൃദ്യാനുഭവമായി. ബെംഗളൂരുവിലെ ഗായകർക്ക് കഴിവ് പ്രദർശിപ്പിക്കാൻ വേദിഒരുക്കുന്നതിനും ഇവരെ ആദരിക്കുന്നതിനായും സംഘടിപ്പിച്ച സംഗീതസന്ധ്യയിൽ 43 ഗായകർ വിവിധഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. കലാകാരൻ ഡി. സുധീരൻ ഉദ്ഘാടനം നിർവഹിച്ചു. സമാജം പ്രസിഡന്റ് ഹനീഫ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, വനിതാ വിഭാഗം ചെയർപേഴ്‌സൺ സുധാ വിനേഷ്, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. To advertise here, Published: 20 Apr 2026, 12:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
