റിയാദ്: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്സുമാരെ ആദരിച്ച് കേളി കുടുംബവേദി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മാർച്ച് 8 ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വിവിധ മേഖലകളിൽ നൽകിയിരുന്ന 'ജ്വാല' അവാർഡ് ഇത്തവണ നഴ്സിംഗ് മേഖലയ്ക്ക് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മെയ് 15ന് നടക്കുന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും, സ്ത്രീ സംരഭകരുടെ സ്റ്റാളുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബത്ത ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ് അധ്യക്ഷയായ യോഗത്തിൽ സെക്രട്ടറി ഷഹീബ വികെ പാനൽ അവതരണം നടത്തി. To advertise here, പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ ഉൾപ്പെടുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. കൺവീനർ ദീപ രാജൻ, ജോയിന്റ് കൺവീനർമാർ സോവിന എൻ.കെ, രജീഷ നിസാം ചെയർപേഴ്‌സൺ സജീന വി.എസ്. വൈസ് ചെയർപേഴ്‌സൺമാർ അനിത ലീലാമണി, ലക്ഷ്മി സുനിൽ, സാമ്പത്തികം ഗീതാ ജയരാജ്, പ്രോഗ്രാം പ്രിയ വിനോദ്,നഴ്‌സസ് കോഓർഡിനേഷൻ നസീർ മുള്ളൂർക്കര, ചിത്ര രചനാ മത്സരം വിജിലാ ബിജു, ഭക്ഷണം ജയകുമാർ പുഴക്കൽ, പബ്ലിസിറ്റി സുകേഷ് കുമാർ, ഗതാഗതം റഫീക് പാലത്ത്, ഫോട്ടോ പ്രദർശനം ഷിനി നസീർ, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ റിയാസ് പള്ളാട്ട്, വോളണ്ടിയർ ക്യാപ്റ്റൻ റഫീഖ് ചാലിയം എന്നിവർ കൺവീനർമാരായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി കേളി ആക്റ്റിങ് സെക്രട്ടറി, ഷാജി റസാഖ്, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കുടുംബവേദി ട്രഷറർ സീനാ സെബിൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സജീന വിഎസ്, ഗീത കെകെ, വിജില ബിജു എന്നിവർ ആശംസകൾ നേർന്നു. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം പ്രിയ വിനോദ് സ്വാഗതവും സംഘാടക സമിതി കൺവീനർ ദീപാ രാജൻ നന്ദിയും രേഖപ്പെടുത്തി. കായിക രംഗത്തെ മികവിന് ഖദീജ നിസ (2023), സാഹിത്യ രംഗത്തെ മികവിന് സബീന എം. സാലി (2024), വിദ്യാഭ്യാസ രംഗത്തെ മികവിന് മീരാ റഹ്‌മാൻ (2025) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ 'ജ്വാല' അവാർഡുകൾ നൽകിയിട്ടുള്ളത്. നഴ്സിംഗ് മേഖലയിലെ സേവനങ്ങളെ ആദരിച്ച് ഈ വർഷം അവാർഡ് സമർപ്പിക്കുന്നത് ഏറെ പ്രസക്തിയുള്ളതായി സംഘാടകർ വ്യക്തമാക്കി.

കേളി കുടുംബവേദി 'ജ്വാല അവാർഡ് 2026'; നഴ്സിംഗ് മേഖലയ്ക്ക്
M
MathrubhumiSource Link
19 days ago