തൃക്കരിപ്പൂർ : കൈകൊട്ടിക്കളി കണ്ണൂർ, കാസർകോട് ജില്ലക്കാർക്ക് പരിചിതമായിട്ട് നാലുവർഷമാകാറായി. ഉത്സവങ്ങളും മറ്റ് പരിപാടികളിലും പ്രദർശനയിനമായാണ് കൈകൊട്ടിക്കളി ആദ്യം ഇവിടങ്ങളിൽ അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഉത്തരമേഖലാതലത്തിൽ നടക്കുന്ന കൈകൊട്ടിക്കളി മത്സരത്തിനും വലിയ സ്വീകാര്യത ലഭിച്ചു. ഉത്തരമേഖലാ കൈകൊട്ടിക്കളി മത്സരത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 20-ഓളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. To advertise here, ഈ മത്സരങ്ങളിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവ് പുലർത്തിയിരിക്കുകയാണ് 'ശ്രീപാർവതി തൃക്കരിപ്പൂർ'. ആലപ്പുഴജില്ലയിലെ കായംകുളം കണ്ടല്ലൂർ തെക്ക് കരിപ്പുറം ദേവീക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല കൈകൊട്ടിക്കളി മത്സരത്തിലും ടീം ഒന്നാംസ്ഥാനം നേടി. 20,000 രൂപയും ട്രോഫിയുമാണ് സമ്മാനം. തങ്കയത്തെ നൃത്താധ്യാപകൻ ഇ. മണിയുടെ നേതൃത്വത്തിലാണ് 'ശ്രീപാർവതി തൃക്കരിപ്പൂർ' കൈകൊട്ടിക്കളി ടീം മൂന്നുവർഷം മുൻപ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ചെറിയ ചെറിയ വിജയങ്ങൾ നേടിയ ടീം ഉത്തരമേഖലാ മത്സരങ്ങളിലും മികച്ച വിജയം നേടി. നിലവിൽ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയിരിക്കുകയാണ്. കെ. ഷിജിൻ, പി.കെ. ഗോകുൽ അശോക്, അഭിലാഷ് വി. കുമാർ, എ.വി. അരുൺകുമാർ, പി.വി. ശ്രീരാജ്, കെ.വി. അർഥന, പി. അനുശ്രീ, അക്ഷര നാരായണൻ, പി.പി. വിസ്മയ, യു.കെ. നിർണയ എന്നിവരാണ് ടീമംഗങ്ങൾ. Published: 18 Mar 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൈകൊട്ടിക്കളിയിൽ കൊട്ടിക്കയറി ‘ശ്രീപാർവതി തൃക്കരിപ്പൂർ’
M
MathrubhumiSource Link
about 2 months ago