വിതുര : വേനൽ കനത്തതോടെ മലയോരമേഖല രൂക്ഷമായ ജലക്ഷാമത്തിലേക്ക്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കൈത്തോടുകൾ പലതും വറ്റിത്തുടങ്ങി. To advertise here, കിണറുകളിലും കുളങ്ങളിലും ജലനിരപ്പു താഴ്ന്നതും ആശങ്കയാകുന്നു. കഴിഞ്ഞ വേനൽക്കാലത്ത് നിർമിക്കുകയും സംരക്ഷിക്കുകയും ചെയ്ത ജലസ്രോതസ്സുകളിൽ പലതും പിന്നീട് അവഗണനയിലായതും ദോഷമായി. പ്രധാന ജലസ്രോതസ്സായ വാമനപുരമാറ്റിലെ ജലനിരപ്പ് ദിനംപ്രതി താഴുന്നു. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളുടെ ആശ്രയമായ വാമനപുരമാറ്റിൽ വിതുര, നന്ദിയോട്, പെരിങ്ങമ്മല, തൊളിക്കോട് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന നിരവധി സംഭരണികളാണുള്ളത്. വൻതോതിൽ മാലിന്യംതള്ളുന്നത് ആറിനെ മലിനമാക്കുന്നു. മേഖലയിലെ കൈത്തോടുകളിൽ പലതും വറ്റിവരണ്ടനിലയിലാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതും പ്രശ്നമാകുന്നു. തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി നവീകരിക്കുകയും തടയണകെട്ടി സംരക്ഷിക്കുകയുംചെയ്ത തോടുകളാണ് ഈ അവസ്ഥയിലായത്. പ്രദേശത്തെ കുളങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല. Published: 24 Mar 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൈത്തോടുകൾ വറ്റുന്നു മലയോരമേഖല വറുതിയിലേക്ക്
M
MathrubhumiSource Link
about 2 months ago