കൈയില്ലാ പാലം... നന്നാക്കിയില്ലെങ്കിൽ അപകടം

കൈയില്ലാ പാലം... നന്നാക്കിയില്ലെങ്കിൽ അപകടം

M
MathrubhumiSource Link
കൈവരി തകർന്ന് പീരുമേട് പാലം To advertise here, പീരുമേട് : കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയ പാതയിലെ പീരുമേട് പാലത്തിന്റെ കൈവരികൾ തകർന്ന നിലയിൽ. കാലപ്പഴക്കംമൂലമാണ് കൈവരികൾ ജീർണിച്ച് അപകടാവസ്ഥയിലായിരിക്കുന്നത്. പീരുമേട് ടൗണിനോടുതന്നെ ചേർന്നുള്ള പാലമാണിത്. ചിദംബരം പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും നാട്ടുകാരും കാൽനടയായി കടന്നുപോകുന്ന പാലത്തിന്റെ കൈവരികളാണ് തകർന്നിരിക്കുന്നത്. വീതികുറഞ്ഞ പാലത്തിന്റെ കൈവരികൾ തകർന്നിരിക്കുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന്റെ വശത്തിലേക്ക് ആളുകൾ മാറി നിൽക്കുന്നത് ഭയത്തോടെയാണ്. ജീർണിച്ച് തകർന്ന പാലത്തിന്റെ കൈവരിയിൽ പിടിച്ചാൽ ഒടിഞ്ഞുവീഴുന്ന അവസ്ഥയാണുള്ളത്. സിമന്റ് പാളികൾ അടർന്ന് കമ്പി വെളിയിൽ വന്നിട്ടുണ്ട്. മഴപെയ്താൽ വെള്ളക്കെട്ട് മഴപെയ്ത്താൽ പാലത്തിൽ വെള്ളക്കെട്ടും പതിവാണ്. ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ വലിയ ഇരുമ്പുപൈപ്പും അപകടഭീഷണിയാണ്. അപകടഭീഷണി ഒഴിവാക്കാൻ പാലത്തിന്റെ കൈവരി ഉടൻ പുതുക്കിപ്പണിത് ബലവത്താക്കണമെന്ന ആവശ്യം ശക്തമാണ്. Published: 31 Mar 2026, 02:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൈയില്ലാ പാലം... നന്നാക്കിയില്ലെങ്കിൽ അപകടം — Mathrubhumi |… | Boolokam